web analytics

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്‌ത്തിയത് ക്രിമിനല്‍ കുറ്റം; അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നൽകി

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ ദുരനുഭവങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനും സിനിമ, സാംസ്ക്കാരിക മന്ത്രി സജി ചെറിയാനും ആണ് കത്ത് നൽകിയത്. ഇരകളുടെ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.(V.D. Satheesan Demands Investigation into Hema Committee Report)

നിയമ വ്യവസ്ഥയില്‍ ക്രിമിനല്‍ കുറ്റമെന്നത് ഒരു വ്യക്തിക്കെതിരെ മാത്രമല്ല സമൂഹത്തിന് എതിരായ കുറ്റമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നത് നിയമവ്യവസ്ഥയുടെ ആവശ്യമാണ് എന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’ സമീപനമാണ് സര്‍ക്കാരില്‍നിന്ന് ഉണ്ടാകേണ്ടത്. പോക്‌സോ ഉള്‍പ്പെടെ ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഹേമ കമ്മിറ്റി 2019-ല്‍ സമര്‍പ്പിച്ചിട്ടും അന്വേഷണം നടത്താതെ റിപ്പോര്‍ട്ട് പൂഴ്ത്തിയ സര്‍ക്കാര്‍ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

ഇതു പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. പോക്‌സോ നിയമപ്രകാരമുള്ള കുറ്റം ചെയ്‌തെന്ന് അറിഞ്ഞിട്ടും മറച്ചുവയ്ക്കുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നതും ക്രിമിനല്‍ കുറ്റമാണെന്നതു സര്‍ക്കാര്‍ മറക്കരുത് എന്നും കത്തിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

മണിപ്പൂരിൽ വീണ്ടും സംഘർഷം; നാഗാ–കുക്കി വിഭാഗങ്ങൾ ഏറ്റുമുട്ടി, 20 യുവാക്കളെ തട്ടിക്കൊണ്ടുപോയി

മണിപ്പൂരിൽ വീണ്ടും സംഘർഷം; നാഗാ–കുക്കി വിഭാഗങ്ങൾ ഏറ്റുമുട്ടി, 20 യുവാക്കളെ തട്ടിക്കൊണ്ടുപോയി മാസങ്ങളോളം...

ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം: താമസകെട്ടിടത്തിന് മുകളിൽ ഡ്രോൺ പതിച്ചു; ക്രീക്ക് ഹാർബറിൽ സുരക്ഷാ മുൻകരുതൽ

ദുബായിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം ഗൾഫ് മേഖലയിൽ വലിയ ആശങ്ക പടർത്തിക്കൊണ്ട് യുണൈറ്റഡ്...

കേരളത്തിൽ 20% ഹോട്ടലുകൾ ഇതിനകം പൂട്ടി, മുന്നറിയിപ്പുമായി അസോസിയേഷൻ

കേരളത്തിൽ 20% ഹോട്ടലുകൾ ഇതിനകം പൂട്ടി, മുന്നറിയിപ്പുമായി അസോസിയേഷൻ കൊച്ചി: എൽപിജി സിലിണ്ടറുകളുടെ...

പുലിവാൽ കല്യാണം 2.0! താലികെട്ടിന് മുന്നിൽ രണ്ട് വരന്മാർ; തുടർന്ന് സംഘർഷം

പുലിവാൽ കല്യാണം 2.0! താലികെട്ടിന് മുന്നിൽ രണ്ട് വരന്മാർ; തുടർന്ന് സംഘർഷം ആഗ്ര:...

ജി സുധാകരന്‍ നിയമസഭയില്‍ വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുൻമന്ത്രി ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്...

Related Articles

Popular Categories

spot_imgspot_img