നാടുകടത്തൽ തുടരുന്നു; അനധികൃത കുടിയേറ്റക്കാരുമായി യുഎസ് വിമാനം അമൃത്സറിൽ; വിമാനത്തിലുണ്ടായിരുന്നത് 119 പേർ; മൂന്നാമത് വിമാനം ഇന്ന് എത്തും

അമൃത്‌സര്‍: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി രണ്ടാമത് അമേരിക്കന്‍ വിമാനം പഞ്ചാബിലെ അമൃത്‌സറിലെത്തി.

അമേരിക്കന്‍ സൈനിക വിമാനമായ ബോയിങ് സി17 ഗ്ലോബ് മാസ്റ്റര്‍ വിമാനമാണ് 119 പേരുമായി ഇന്നലെ രാത്രി 11.40ഓടെ അമൃത്‌സറിലെത്തിയത്.

പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, യുപി, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് സിങ് മാന്‍ ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു.

അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരേയും വഹിച്ചുള്ള ആദ്യ യുഎസ് സൈനിക വിമാനം ഫെബ്രുവരി അഞ്ചിനായിരുന്നു എത്തിയത്. 157 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മൂന്നാമത് വിമാനം ഇന്ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യാത്രക്കാരെ കൈവിലങ്ങണിയിച്ച് എത്തിച്ചത് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതുറന്നിരുന്നു.

രൂക്ഷവിമര്‍ശനങ്ങളുയരുന്നതിനിടെ കുടിയേറ്റക്കാരോട് അനുഭാവപൂര്‍ണമായ സമീപനമുണ്ടാവണമെന്നാവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎസ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി; കേജ്‌രിവാളിനെ അട്ടിമറിച്ച പർവേശ് ശർമ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക്

ഡൽഹി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം. രേഖ ഗുപ്തയാണ് പുതിയ...

മുല്ലപ്പെരിയാർ വിഷയം കോടതിയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമാണോ?നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി....

ആനക്കലിയിൽ ഒരു ജീവൻകൂടി; തൃശൂര്‍ താമരവെള്ളച്ചാലില്‍ മധ്യവയസ്കനെ ആന ചവിട്ടിക്കൊന്നു

വീണ്ടും ആനയുടെ ആക്രമണം. പീച്ചി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ താമരവെള്ളച്ചാലില്‍ വനത്തിനുള്ളില്‍...

പ്രമേഹ രോഗികൾക്ക് ആശ്വാസ വാർത്ത; ഇൻസുലിൻ കുത്തിവയ്ക്കുന്നതോർത്ത് ഇനി വിഷമിക്കണ്ട; ശ്വസിക്കുന്ന ഇൻസുലിൻ ഇന്ത്യയിലേക്ക്

തിരുവനന്തപുരം : ഇൻസുലിൻ കുത്തിവയ്ക്കുന്നതോർത്ത് ഇനി വിഷമിക്കണ്ട. സിറിഞ്ചും നീഡിലും ഇനി...

ഭർത്താവിനോടൊപ്പം ബൈക്കിൽ പോകവേ അപകടം: ബസിനടിയിലേക്കു വീണ യുവതി തൽക്ഷണം മരിച്ചു

വണ്ടൂർ: ബസിനടിയിലേക്കു വീണ യുവതി മരിച്ചു. ഉച്ചയ്ക്ക് തിരുവാലി പൂന്തോട്ടത്തിൽ വച്ചായിരുന്നു...

Other news

കുതിപ്പ് തുടർന്ന് സ്വർണവില

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന. പവന് 520 രൂപയാണ് ഇന്ന് കൂടിയത്....

പണം മോഷ്ടിച്ചതിന് ശാസിച്ചു; പിതാവിനെ തീയിട്ട് കൊലപ്പെടുത്തി 14 കാരൻ

ഫരീദാബാദ്: ഫരീദാബാദിലെ അജയ് നഗറിലാണ് നാടിനെ നടുക്കിയ സംഭവം . 14...

പഴകിയ നെയ്‌ച്ചോര്‍, ചിക്കന്‍ കറി, മയോണൈസ്…..ഹെല്‍ത്തി കേരള പരിശോധനയിൽ കണ്ടെത്തിയത്…..

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ഹെല്‍ത്തി...

കോളേജിൽ കൂളിംഗ് ഗ്ലാസ് വച്ച് വന്നത് ഇഷ്ടമായില്ല; ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് മർദ്ദനം; 6 പേർക്ക് സസ്‌പെൻഷൻ

കോളേജിൽ കൂളിംഗ് ഗ്ലാസ് വച്ച് വന്നതിനു കോഴിക്കോട് നടക്കാവ് ഹോളിക്രോസ് കോളജിൽ...

കണ്ണൂർ ഭർതൃഗൃഹത്തിൽ യുവതി മരിച്ച നിലയിൽ; മകളുടെ മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി കുടുംബം

തളിപ്പറമ്പ്: കണ്ണൂരിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് വൈശാഖിന്റെ...

Related Articles

Popular Categories

spot_imgspot_img