ഇൻഡോർ: വീണ്ടും അതിവേഗ സെഞ്ച്വറിയുമായി ഉർവിൽ പട്ടേൽ. ദിവസങ്ങൾക്ക് മുൻപ് 28 പന്തിൽ സെഞ്ച്വറിയടിച്ച് റെക്കോർഡിട്ട താരം ഇക്കുറി 36 പന്തിലാണ് ശതകം പിന്നിട്ടത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിൽ ഉത്താരഖണ്ഡിനെതിരെയാണ് 36 പന്തിൽ സെഞ്ച്വറിയടിച്ചത്.
മത്സരത്തിൽ മൊത്തം 41 പന്തിൽ 11 സിക്‌സും 8 ഫോറും സഹിതം ഉർവിൽ 115 റൺസ് എടുത്ത്പുറത്താകാതെ നിന്നു. താരത്തിന്റെ മിന്നൽ ബാറ്റിങ് മികവിൽ ഉത്തരാഖണ്ഡിനെതിരായ പോരാട്ടത്തിൽ ഗുജറാത്ത് സൂപ്പർ വിജയം സ്വന്തമാക്കി.
183 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അവർ 13.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 185 റൺസ് എടുത്ത് വിജയിച്ചു. ക്യാപ്റ്റൻ അക്ഷർ പട്ടേൽ 18 പന്തിൽ 28 റൺസുമായി വിജയത്തിൽ ഒപ്പം നിന്നു.
നേരത്തെ ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ ഇന്ത്യൻ താരമെന്ന നേട്ടം ഉർവിൽ പട്ടേൽ സ്വന്തമാക്കിയിരുന്നു.