web analytics

ചെറുകിട വ്യവസായികൾക്ക് പ്രതീക്ഷ; മുദ്ര വായ്പാ തുക 20 ലക്ഷമാക്കി

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രധാനമന്ത്രി മുദ്ര യോജന വായ്പ തുക ഉയർത്തിയതായി ധനമന്ത്രി നിർമ്മൽ സീതാരാമൻ പ്രഖ്യാപിച്ചു. വായ്പ തുക 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായാണ് ഉയർത്തിയത്. പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് ( പിഎംഎംവൈ) കീഴിലുള്ള ഒരു പദ്ധതിയാണ് മൈക്രോ യൂണിറ്റ് ഡെവലപ്‌മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി ( മുദ്ര). 2015-ൽ ആരംഭിച്ച ഈ സ്കീം പ്രകാരം ഇതുവരെ 10,00,000 രൂപ വരെയുള്ള ബിസിനസ് ലോണുകൾ ലഭ്യമാക്കുന്നു. മറ്റ് ബിസിനസ് ലോണുകളിൽ നിന്ന് വ്യത്യസ്തമായി, മുദ്ര ലോണുകൾ ലഭിക്കുന്നതിന് ഈട് പണയം വെക്കേണ്ട ആവശ്യമില്ല.(union budget 2024 updates)

ചെറുകിട സംരംഭകരെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ മുദ്ര യോജനയില്‍, ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വായ്പകള്‍ അനുവദിച്ചത് കേരളത്തിലായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം 19.13 ലക്ഷം അപേക്ഷകര്‍ക്കായി 17,319.95 കോടി രൂപയുടെ വായ്പയാണ് സംസ്ഥാനത്ത് അനുവദിച്ചത്. ഇതില്‍ 17,179.58 കോടി രൂപ വിതരണം ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17.81 ലക്ഷം പേര്‍ക്കായി അനുവദിച്ചത് 15,079 കോടി രൂപയായിരുന്നു.

അധഃസ്ഥിതര്‍ക്കും ദുര്‍ബല സാമ്പത്തിക വിഭാഗങ്ങളില്‍പെട്ടവര്‍ക്കും ചെറുകിട വ്യാപാരം തുടങ്ങാനും നിലവിലുള്ളവ വിപുലീകരിക്കാനും ഈടുകള്‍ ഒന്നും നല്കാതെ 10 ലക്ഷം രൂപ വരെ വായ്പ നല്കുന്ന കേന്ദ്രപദ്ധതിയാണ് ‘പ്രധാനമന്ത്രി മുദ്ര യോജന’.

ബാല, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് മുദ്ര ലോണ്‍ അനുവദിക്കുക. 50,000 രൂപ വരെ ബാല, അഞ്ചു ലക്ഷം രൂപ വരെ കിഷോര്‍, 10 ലക്ഷം വരെ തരുണ്‍ വിഭാഗത്തിലുമാണ് അനുവദിക്കുന്നത്. ഇതില്‍ കിഷോര്‍ വിഭാഗത്തിലാണ് കേരളത്തില്‍ ഏറ്റവുമധികം വായ്പ നല്കിയത്. ഈ സാമ്പത്തിക വര്‍ഷം തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കിഷോര്‍ വിഭാഗത്തില്‍ 8.05 ലക്ഷം അപേക്ഷകര്‍ക്കായി 9,123.70 കോടി രൂപയാണ് അനുവദിച്ചത.് ഇതില്‍ 9,047 കോടി രൂപ ഇതിനകം വിതരണവും ചെയ്തു.

തരുണ്‍ വിഭാഗത്തില്‍ 47,293 അപേക്ഷകളിലായി 4,370.32 കോടി അനുവദിക്കുകയും അതില്‍ 4,320.15 കോടി വിതരണവും ചെയ്തു. ബാല വിഭാഗത്തില്‍ 3,825.93 കോടി രൂപ അനുവദിക്കുകയും 3,812.43 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു.

ബാങ്ക്, ഇതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയിലൂടെയാണ് മുദ്ര ലോണ്‍ ലഭിക്കുക. ഈ സാമ്പത്തിക വര്‍ഷം മുദ്ര വായ്പാതുക അഞ്ചു ലക്ഷം കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാര്‍ച്ച് മധ്യത്തോടെ ദേശീയതലത്തില്‍ 6.3 ലക്ഷം അപേക്ഷകര്‍ക്കായി 4.93 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 4.85 ലക്ഷം കോടിയും വിതരണം ചെയ്തു.

പദ്ധതിക്ക് തുടക്കമിട്ട 2015-16ല്‍ 1.32 ലക്ഷം കോടി രൂപ വിതരണം ചെയ്തു. 16-17ല്‍ 1.75 ലക്ഷം കോടി, 17-18ല്‍ 2.46 കോടി, 18-19ല്‍ 3.11 ലക്ഷം കോടി, 19-20ല്‍ 3.29 കോടിയും വിതരണം ചെയ്തു. 20-21ല്‍ 3.1 ലക്ഷം കോടി 21-22ല്‍ 3.31 ലക്ഷം കോടി, 22-23ല്‍ 4.56 ലക്ഷം കോടി രൂപ എന്നിങ്ങനെയായിരുന്നു വായ്പാ വിതരണം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ചെറുകിട വ്യാപാരം തുടങ്ങാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വളര്‍ച്ച നേടാനും ഈ പദ്ധതി സഹായകമാണ്. 18 വയസ് തികഞ്ഞവര്‍ക്ക് ഓണ്‍ലൈനായോ നേരിട്ടോ മുദ്ര വായ്പയ്‌ക്ക് അപേക്ഷിക്കാം. പുതിയ യൂണിറ്റുകള്‍ തുടങ്ങാനോ ഉള്ളവ വിപുലീകരിക്കാനോ വായ്പ പ്രയോജനപ്പെടുത്താം. 65 കഴിഞ്ഞാല്‍ വായ്പ ലഭിക്കില്ല. അപേക്ഷ സ്വീകരിക്കുന്ന മുറയ്‌ക്ക് അപേക്ഷകര്‍ക്ക് മുദ്ര കാര്‍ഡ് ലഭിക്കും. എടിഎം കാര്‍ഡ് പോലെ മുദ്ര വായ്പാത്തുകയില്‍ നിന്ന് ആവശ്യാനുസരണം പലപ്പോഴായി പണം പിന്‍വലിക്കാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാം.

സാധാരണ ബാങ്ക് പലിശയില്‍ നിന്നും അല്‍പം ഇളവോടെയാണ് മുദ്ര ലോണ്‍ ലഭിക്കുക. ദേശസാല്‍ക്കൃത ബാങ്കുകള്‍ 9.75% ആണ് പലിശ ഈടാക്കുന്നത്. 50,000 രുപ മുദ്ര വായ്പ എടുക്കുന്ന ആള്‍ മൂന്ന് വര്‍ഷം കൊണ്ട് പലിശ ഉള്‍പ്പെടെ 57,870 രൂപ തിരിച്ചടക്കണം. അഞ്ചു ലക്ഷം രൂപ എടുത്താല്‍ അഞ്ചു വര്‍ഷം കൊണ്ട് 6,33,727 രൂപയും 10 ലക്ഷം എടുത്താല്‍ അഞ്ചു വര്‍ഷം കൊണ്ട് 12,67,455 രൂപയും ആണ് തിരിച്ചടയ്‌ക്കേണ്ടത്. 2015 ഏപ്രില്‍ എട്ടിന് ആരംഭിച്ച പ്രധാനമന്ത്രി മുദ്ര യോജനക്ക് സാധാരണക്കാരില്‍ നിന്നു വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

ആ മഹാഭാ​ഗ്യവാനെ കണ്ടെത്തി;അനിൽ കുമാറിന് അടിച്ചത് 226 കോടി രൂപ; പൂർണവിവരങ്ങൾ പുറത്ത്

ആ മഹാഭാ​ഗ്യവാനെ കണ്ടെത്തി;അനിൽ കുമാറിന് അടിച്ചത് 226 കോടി രൂപ; പൂർണവിവരങ്ങൾ...

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം

മലപ്പുറത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കണ്ണമംഗലം-കൊളപ്പുറം...

ഒടുവില്‍ പഠനം തുടങ്ങി; അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ കാരണം തേടി സംസ്ഥാന ആരോഗ്യവകുപ്പ്

ഒടുവില്‍ പഠനം തുടങ്ങി; അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ കാരണം തേടി സംസ്ഥാന...

കാമറൂണിൽ വീണ്ടും പോൾ ബിയ; എട്ടാം തവണയും വിജയം; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരി

കാമറൂണിൽ വീണ്ടും പോൾ ബിയ; എട്ടാം തവണയും വിജയം; ലോകത്തിലെ ഏറ്റവും...

ലുലു മാളിൽ പാർക്കിം​ഗ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി

ലുലു മാളിൽ പാർക്കിം​ഗ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി കൊച്ചി : ലുലു...

Related Articles

Popular Categories

spot_imgspot_img