പി.സരിനെതിരെ കോൺഗ്രസ്സ് സൈബർ ഗ്രൂപ്പുകളിൽ അൺഫോളോ ക്യാമ്പയിൻ; നെഗറ്റീവ് പബ്ലിസിറ്റി അവസാനിപ്പിക്കാനും നിർദേശം

പാലക്കാട്: എൽഡിഎഫ് സ്ഥാനാർത്ഥി പി.സരിനെതിരെ കോൺഗ്രസ്സ് സൈബർ ഗ്രൂപ്പുകളിൽ അൺഫോളോ ക്യാമ്പയിൻ. ഇന്നലെ മുതലാണ് അനൗദ്യോഗിക ക്യാമ്പയിൻ ആരംഭിച്ചത്. സരിന്റെ ഫോളോവേഴ്സിൽ ഏറിയപങ്കും യു.ഡി.എഫുകാരെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

സരിന് സൈബറിടത്തിൽ ശ്രദ്ധ കിട്ടുന്നത് കോൺഗ്രസുകാർ വഴിയെന്നും വിലയിരുത്തലുണ്ട്. നെഗറ്റീവ് പബ്ലിസിറ്റി അവസാനിപ്പിക്കാനും നിർദേശം നൽകി. മുൻപ് കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ വിംഗ് കൺവീനർ ആയിരുന്നു പി.സരിൻ.

അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തീയതി മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്ന് ഇടത് സ്വതന്ത്രന്‍ ഡോ.പി.സരിന്‍ വ്യക്തമാക്കി. വോട്ടെടുപ്പ് മാറ്റിയതിന് പിന്നില്‍ ഗൂഢാലേചന സംശയിക്കുന്നു. തങ്ങളാണ് ഉപതെരഞ്ഞെടുപ്പ് മാറ്റിച്ചത് എന്ന് കല്‍പാത്തിയില്‍ ബിജെപിക്ക് പ്രചാരണം നടത്താനാണ് ഇത്ര വൈകി പ്രഖ്യാപനം നടത്തിയതെന്നും സരിന്‍ കുറ്റപ്പെടുത്തി.

ബിജെപിയിലെ അതൃപ്തി തനിക്ക് ഗുണമാകും. സന്ദീപ് വാര്യര്‍ സ്വന്തം മനസാക്ഷിക്കനുസരിച്ചാണ് ഇപ്പോഴത്തെ അഭിപ്രായ പ്രകടനമെങ്കില്‍ നല്ലതാണ്. സന്ദീപുമായി സിപിഐഎം ചര്‍ച്ച നടത്തി എന്ന വാര്‍ത്ത അവാസ്തവമാകാനാണ് സാധ്യതയെന്നും സരിന്‍ പാലക്കാട് പ്രതികരിച്ചു.

Unfollow campaign in Congress cyber groups against LDF candidate P. Sarin

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Related Articles

Popular Categories

spot_imgspot_img