ലങ്കന്‍ പ്രീമിയര്‍ ലീഗ് സന്ദര്‍ശിച്ച് അപ്രതീക്ഷിത അതിഥി

കൊളംബോ: ലങ്ക പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ പുതിയൊരു ‘അതിഥി’യെത്തി. ശനിയാഴ്ച കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ജാഫ്ന കിംഗ്സും ബി-ലവ് കാന്‍ഡിയും തമ്മില്‍ നടന്ന മത്സരത്തിലാണ് ബൗണ്ടറിക്ക് സമീപം പാമ്പിനെ കണ്ടത്. സീസണിലെ 15-ാം മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിന്റെ 18-ാം ഓവറിലായിരുന്നു സംഭവം.

ഗ്രൗണ്ടിന്റെ അതിര്‍ത്തിയിലെ പരസ്യ സ്‌ക്രീനുകള്‍ക്ക് പിന്നില്‍ പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ടപ്പോള്‍ ഉടനെ ക്യാമറപേഴ്സണ്‍സ് സ്ഥലത്തു നിന്നും മാറി. ഒരുപക്ഷേ അദ്ദേഹം ക്യാമറക്കാരുടെ ജോലി ഏറ്റെടുക്കാന്‍ വന്നതായിരിക്കാമെന്നാണ് മത്സരം കമ്മന്ററി ചെയ്യുകയായിരുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഷോണ്‍ പൊള്ളോക്ക് പറഞ്ഞത്. മത്സരത്തില്‍ എട്ട് റണ്‍സുകള്‍ക്ക് ബി-ലവ് കാന്‍ഡി വിജയിച്ചിരുന്നു.

ഇതാദ്യമായല്ല ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ മത്സരത്തിനിടെ പാമ്പിനെ കാണുന്നത്. സീസണിലെ രണ്ടാം മത്സരമായ ഗല്ലി ടൈറ്റന്‍സും ദംബുല്ല ഓറയും തമ്മിലുള്ള മത്സരത്തിനിടെയും ‘അപ്രതീക്ഷിത അതിഥി’ എത്തിയിരുന്നു. പാമ്പിനെ കണ്ട് താരങ്ങളും അമ്പയര്‍മാരും ചിരിക്കുന്നതും മാച്ച് ഒഫീഷ്യലുകളില്‍ ഒരാള്‍ പാമ്പിന് പിന്നാലെ പോകുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് അല്‍പസമയം നിര്‍ത്തിവെച്ച മത്സരം പാമ്പ് ഗ്രൗണ്ട് വിട്ടശേഷമാണ് പുനരാരംഭിച്ചത്.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

ഹോസ്റ്റൽ ഭക്ഷണത്തിൽ ബ്ലേഡും പുഴുവും; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികൾ

ഹൈദരാബാദ്: ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് ബ്ലേഡും പുഴുവും ലഭിച്ചതായി പരാതി. ഹൈദരാബാദിലെ...

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ...

ഒരു വർഷത്തിലേറെയായി ശ്വാസകോശത്തിൽ കുടുങ്ങിയ മീൻമുള്ള് പുറത്തെടുത്ത് കൊച്ചിയിലെ ആശുപത്രി

കൊച്ചി: 64കാരനായ അബ്ദുൾ വഹാബിന് ഒരു വർഷത്തിലേറെയായി ഇടത് വശത്ത് നെഞ്ചുവേദന,...

പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ പോക്സൊ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോക്സോപോലെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ...

കളമശ്ശേരിയില്‍ ഒരു വിദ്യാർത്ഥിക്ക് കൂടി മെനഞ്ചൈറ്റിസ്

കൊച്ചി: കളമശ്ശേരിയില്‍ ഒരു വിദ്യാർത്ഥിക്ക് കൂടി സെറിബ്രല്‍ മെനഞ്ചൈറ്റിസ് രോഗം സ്ഥിരീകരിച്ചു....

ഇൻസ്റ്റാഗ്രാം സുഹൃത്തിനെ കാണാൻ ഡൽഹിയിലെത്തി; യുകെ സ്വദേശിനി നേരിട്ടത് ക്രൂര പീഡനം

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാം സുഹൃത്തിനെ കാണാൻ ഡൽഹിയിലെത്തിയ യുകെ സ്വദേശിനി ഹോട്ടലിൽ വെച്ച്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!