സ്വാതന്ത്ര്യദിനാമേഘാഷം: സാക്ഷിയാവുന്നത് 1,800 വിശിഷ്ടാതിഥികള്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പതാകയുയര്‍ത്തുമ്പോള്‍ സാക്ഷിയാവുക 1,800- ലേറെ വിശിഷ്ടാതിഥികള്‍. ഭരണനിര്‍വഹണത്തില്‍ പൊതുപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ജന്‍ ഭഗിരഥി പദ്ധതിയുടെ ഭാഗമായാണ് ഇത്രയും അതിഥികളേയും അവരുടെ പങ്കാളികളേയും ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിലേക്ക് ക്ഷണിക്കുക. ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനം കൂടിയാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം.

മികച്ച 660 ഗ്രാമങ്ങളില്‍നിന്നുള്ള 400 തലവന്മാര്‍, കാര്‍ഷിക ഉത്പാദക സംഘടനകളില്‍നിന്ന് 250 പേര്‍, പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധിയുടേയും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടേയും ഗുണഭോക്താക്കളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെതടക്കം സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണത്തില്‍ പങ്കുചേര്‍ന്ന 50 തൊഴിലാളികള്‍, 50 ഖാദി തൊഴിലാളികള്‍, അതിര്‍ത്തി റോഡുകളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അമൃത് സരോവര്‍, ഹര്‍ ഘര്‍ ജല്‍ പദ്ധതിയുടെ നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ക്കും 50 വീതം പ്രൈമറി സ്‌കൂള്‍ ടീച്ചര്‍മാര്‍, നഴ്സുമാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചെങ്കോട്ടയിലെ ചടങ്ങിന് സാക്ഷിയാവും. വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍നിന്നുമായി പരമ്പരാഗത വസ്ത്രം ധരിച്ച 75 ദമ്പതികള്‍ക്കും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ക്ഷണമുണ്ട്.

ദേശീയ യുദ്ധസ്മാരകം, ഇന്ത്യാ ഗേറ്റ്, വിജയ് ചൗക്ക്, ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍. പ്രഗതി മൈതാനം, രാജ്ഘട്ട്, ജുമ മസ്ജിദ് മെട്രോ സ്റ്റേഷന്‍, രാജിവ് ചൗക്ക് മെട്രോ സ്റ്റേഷന്‍, ഡല്‍ഹി ഗേറ്റ് മെട്രോ സ്റ്റേഷന്‍, ഐ.ടി.ഐ. മെട്രോ സ്റ്റേഷന്‍ അടക്കം 12 ഇടങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെടുത്തി സെല്‍ഫി പോയിന്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രതിരോധ മന്ത്രാലയും സെന്‍ഫി കോണ്‍ടസ്റ്റും സംഘടിപ്പിച്ചിട്ടുണ്ട്. 12 ഇടങ്ങളില്‍ ഒന്നോ ഒന്നിലേറെയോ സ്ഥലത്തുനിന്ന് എടുത്ത സെല്‍ഫി MyGov പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചാല്‍, ഒരു സെല്‍ഫി പോയിന്റില്‍നിന്ന് ഓരോരുത്തരെ വിജയകളായി തിരഞ്ഞെടുത്ത് 10,000 രൂപ സമ്മാനം നല്‍കും.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

ഹോസ്റ്റൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു; യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് പരുക്കേറ്റ യുവതി...

കാസർഗോഡ് ജില്ലയിൽ നേരിയ ഭൂചലനം

കാസർഗോഡ്: കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്കിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ,...

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപികയും ഭർത്താവും അടക്കം അഞ്ചുപേർ അറസ്റ്റിൽ

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ...

ആസാമിൽ നിന്നും അതിമാരക മയക്കുമരുന്ന് എത്തിക്കൽ; 2 പേർ പിടിയിൽ

കൊച്ചി: അതിമാരക മയക്കുമരുന്ന് ഗുളികകളും 130 ഗ്രാം കഞ്ചാവുമായി കൊച്ചി വരാപ്പുഴയിൽ...

സിനിമാ നടന്‍ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു

തൊടുപുഴ: തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായ കെ സുബ്രഹ്മണി...

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; രാവിലെ കണ്ണൂരിൽ വിമാനമിറങ്ങും

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ...

Related Articles

Popular Categories

spot_imgspot_img