web analytics

അസഹനീയമായ വയറുവേദന, ഗ്യാസെന്ന് കരുതി! 20 കാരിയുടെ വയറ്റിൽ കണ്ടെത്തിയത് 7.1 കിലോയുള്ള മുഴ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് 20 കാരിയുടെ വയറ്റിൽ നിന്നും അണ്ഡാശയ മുഴ നീക്കം ചെയ്തത്. പോത്തന്നൂർ സ്വദേശിനിയായ യുവതിയുടെ വയറ്റിലായിരുന്നു മുഴ. അസഹനീയമായ വയറുവേദന ഗ്യാസ് സംബന്ധമായ അസുഖമാണെന്ന് തെറ്റുധരിച്ച് പലവിധ ചികിത്സകൾ നടത്തിയെങ്കിലും അതൊന്നും തന്നെ ഫലം കണ്ടിരുന്നില്ല.

പിന്നീട് വയർ വലുതായി വരാൻ തുടങ്ങിയപ്പോഴാണ് യുവതി നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. അപ്പോഴാണ് അണ്ഡാശയ മുഴയാണ് വേദനയ്ക്ക് പിന്നിലെ കാരണമെന്ന് പരിശോധനയിൽ നിന്നും വ്യക്തമായത്. ശേഷം വിശദമായ പരിശോധനയിൽ ക്യാൻസർ സാധ്യത ഉൾപ്പടെ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സർജറി നടത്തിയത് .

7.1 കിലോ ഭാരമുള്ള മുഴ അങ്ങനെതന്നെ നീക്കം ചെയ്യുന്നത് കുട്ടിയുടെ ഭാവി ജീവിതത്തെ സാരമായി ബാധിക്കുമെന്നതിനാൽ മുഴയിൽ നിന്നുള്ള നീര് വലിച്ചെടുത്ത ശേഷമാണ് സർജറി നടത്തി മുഴ പുറത്തെടുത്തത്.ഏഴ് ലിറ്ററോളം വരുന്ന നീരാണ് ഇത്തരത്തിൽ വലിച്ചെടുത്ത്.

ഗൈനക്കോളജിസ്റ്റ് ഡോ. ഗീത ഷാനവാസിൻറെയും അനസ്തീഷ്യോളജിസ്റ്റുമാരായ ഡോ. നിഷ, ഡോ. അനുഷ, സീനിയർ നഴ്സിംഗ് ഓഫീസർ സുജ എസ് ജി, നഴ്സിംഗ് ഓഫീസർമാരായ സ്മിത, അംബിക, ഒ ടി ടെക്നീഷ്യൻ ആര്യ എന്നിവരുടെയും നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ പൂർത്തിയാക്കിയത്. സർജറി വിജയകരമായി നടന്നെന്നും യുവതി ആശുപത്രി വിട്ടതായും ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ്‌കുമാർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു,

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു, തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ വാഹന തർക്കം...

Related Articles

Popular Categories

spot_imgspot_img