യു.കെ.യിലെ സ്‌കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കുന്നതിനുള്ള നീക്കവുമായി കൺസർവേറ്റീവുകൾ. ഇതിനായി എം.പി.മാർക്ക് വോട്ടെടുപ്പ് നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഫോണുകൾ പഠനത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ഒന്നാണ് അതുകൊണ്ടാണ് സ്‌കൂൾ അധികൃതർ അത് നിരോധിക്കുന്നതിന് മുൻഗണന നൽകേണ്ടതെന്നാണ് കൺസർവേറ്റീവുകളുടെ വാദം.
എന്നാൽ ഭൂരിപക്ഷം എം.പി.മാരുടെ പിന്തുണ ഈ ആവശ്യത്തിന് ലഭിക്കില്ല എന്ന് കരുതുന്നു. ലേബർ പാർട്ടിക്ക് 167 എം.പിമാരുടെ പ്രവർത്തന ഭൂരിപക്ഷം ഉള്ളതിനാൽ സ്‌കൂൾ ബില്ലിൽ മൊബൈൽ നിരോധനം പാസാകാൻ സാധ്യതയില്ല.
സ്‌കൂളുകളിൽ നിന്നും മൊബൈൽ ഫോൺ ഉപയോഗം പൂർണമായും നിരോധിക്കാൻ തങ്ങൾക്ക് പദ്ധതിയില്ലെന്ന് ലേബർ സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂളുകളിൽ ഫോൺ നിരോധിക്കാൻ പ്രധാനാധ്യാപകർക്ക് അധികാരം ഉണ്ടെന്നും മന്ത്രിമാർ പറയുന്നു.
വിശ്വാസി സമൂഹത്തിന് ആശ്വാസം; മാർപ്പാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി; ആശുപത്രിയിലെ ചാപ്പലിൽ പ്രാർത്ഥിക്കുന്ന ഫോട്ടോ പുറത്തുവിട്ട് വത്തിക്കാൻ
വിശ്വാസി സമൂഹത്തിന് ആശ്വാസം. മാർപ്പാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി.റോമിലെ ജെമെല്ലി ആശുപത്രിയിലെ ചാപ്പലിൽ നിന്നും ഫ്രാൻസിസ് മാർപാപ്പയുടെ ഫോട്ടോ വത്തിക്കാൻ പുറത്തുവിട്ടു. ദിവ്യബലി അർപ്പിക്കുമ്പോൾ ധരിക്കുന്ന സ്റ്റോളും ധരിച്ച് ഇരിക്കുന്ന 88കാരനായ മാർപാപ്പയാണ് ചിത്രത്തിലുള്ളത്.
ഫെബ്രുവരി 14 ന് ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം വത്തിക്കാനിൽ നിന്ന് പുറത്തുവരുന്ന മാർപാപ്പയുടെ ആദ്യത്തെ ഫോട്ടോയാണ് പുറത്തു വിടുന്നത്. സന്ദർശകരെ ആരെയും ഇപ്പോൾ അദ്ദേഹത്തെ കാണാൻ അനുവദിക്കുന്നില്ല.
മാർപ്പാപ്പയുടെ വിവരങ്ങൾ അറിയാൻ നൂറ് കണക്കിന് കുട്ടികളാണ് പ്രാർത്ഥനകളുമായി ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്. ‘പ്രിയപ്പെട്ട കുട്ടികളേ, നന്ദി! പോപ്പ് നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളെ കാണാൻ എപ്പോഴും കാത്തിരിക്കുന്നു’ എന്നാണ് ഇവർക്കയച്ച പരസ്യ പ്രസ്താവനയിൽ പോപ്പ് പറഞ്ഞത്. മാർപാപ്പയുടെ ചികിത്സ തുടരുന്നതായി വത്തിക്കാൻ അറിയിക്കുന്നു.