പ്രണയിച്ചു തുടങ്ങിയ ജീവിതം പാതിവഴിയിൽ അവസാനിപ്പിച്ച് ഒരുമിച്ച് മരണത്തിലേക്ക് നടന്ന അനില്‍-സോണിയ ദമ്പതികള്‍ക്ക് ഇന്ന് യുകെ മലയാളി സമൂഹം വിട നൽകുന്നു. മലയാളികൾ ഓണത്തിന്റെ തിരക്കിലേക്ക് വഴുതിവീഴുന്ന ഈ ഉത്രാടനാളിലും യു കെ മലയാളി സമൂഹത്തിനു കണ്ണീരിൽ കുതിർന്ന ദിവസമാണിന്ന്. UK Malayali community bids farewell to Anil-Sonia couple
ഇക്കഴിഞ്ഞ ഓഗസ്റ്റ് 18നായിരുന്ന സോണിയ അനിലിന്റെ (39) ആകസ്മിക വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍ പോയി മടങ്ങിയെത്തിയ സോണിയ എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലെത്തി ഒരു മണിക്കൂര്‍പോലും തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പിന്നാലെ ഭർത്താവ് അനിലും തൊട്ടടുത്ത ദിവസം മരണത്തിനു കീഴടങ്ങുകയായിരുന്നു.
രണ്ടു കുട്ടികളെയും തന്നെയും തനിച്ചാക്കിയുള്ള സോണിയയുടെ വിയോഗം താങ്ങാനാകാതെയാണ് അനിൽ ജീവൻ വെടിഞ്ഞത്. ഏറെ ആഗ്രഹിച്ചെത്തിയ യുകെയുടെ മണ്ണില്‍ ഇരുവര്‍ക്കും അന്ത്യവിശ്രമം ഒരുക്കുമ്പോള്‍ ഒരേ കല്ലറയില്‍ ആണെന്നതും മലയാളി സമൂഹത്തിന് നൊമ്പരമാവുകായാണ്.
ഓണാഘോഷത്തിന്റെ സകല തിരക്കും ആഘോഷങ്ങളും മാറ്റി വച്ച് ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ആര്‍ സി ചര്‍ച്ചിലാണ് അന്ത്യ ശ്രുശ്രൂഷയ്ക്കായി മലയാളി സമൂഹം ഒത്തുചേരുക. ഉച്ചക്ക് 12 മുതല്‍ പൊതുദര്‍ശനം ഒരുക്കിയിട്ടുണ്ട്. അനില്‍ സോണിയ ദമ്പതികളുടെ അന്ത്യശ്രുശ്രൂഷ ചടങ്ങുകള്‍ക്ക് ഫാ സബി മാത്യുയായിരിക്കും മുഖ്യ കാര്‍മികനാകുക. ലൈവ് കാണാം.