web analytics

യുകെയിൽ മറ്റൊരു മലയാളി കൂടി മരണത്തിനു കീഴടങ്ങി: മലയാളികളുടെ പ്രിയ ഗായകന്റെ മരണം അപ്രതീക്ഷിതമായി

യുകെയിൽ മറ്റൊരു മലയാളി കൂടി മരണത്തിന് കീഴടങ്ങി. യോര്‍ക്ക് മലയാളികളുടെ പ്രിയ ഗായകനും മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന അദ്
മോഡി തോമസ് ചങ്കന്‍ ആണ് വിടവാങ്ങിയത്. തൃശൂര്‍ സ്വദേശിയാണ്.

55 കാരനായ ഇദ്ദേഹം ക്യാൻസർ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഒരു മാസം മുന്‍പാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്.

അവസാന നിമിഷങ്ങളില്‍ ഇഷ്ടഗാനങ്ങള്‍ കേട്ടും പാടിയും ആശ്വാസം കണ്ടെത്തിയിരുന്ന അദ്ദേഹം മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ എല്ലാ സാംസ്‌കാരിക പരിപാടികളിലും ആഘോഷങ്ങളിലും മോഡി സജീവമായിരുന്നു.

പരേതരായ സി.എ. തോമസ് ചങ്കന്റെയും അന്നം തോമസിന്റെയും മകനാണ് മോഡി. ഭാര്യ: സ്റ്റീജ (പൂവത്തുശേരി തെക്കിനേടത്ത് കുടുംബാംഗം). ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി റോയ്‌സ് മോഡി, എ- ലെവല്‍ വിദ്യാര്‍ഥി അന്ന മോഡി എന്നിവരാണ് മക്കള്‍.

മോഡിയുടെ ആസ്മിക നിര്യാണത്തിൽ ന്യൂസ് ഫോർ മീഡിയ അനുശോചനം അറിയിക്കുന്നു.

യു.കെ.യിലെ നഴ്‌സറികളിൽ കുട്ടികളുടെ സുരക്ഷ അപകടത്തിലോ ? നടുക്കുന്ന റിപ്പോർട്ട്…

ഇംഗ്ലണ്ടിലെ നഴ്‌സറികളിൽ കുട്ടികളുടെ സുരക്ഷ അപകടത്തിലെന്ന് റിപ്പോർട്ടുകൾ. അഞ്ച് വർഷത്തിനിടെ ശിശു സംരക്ഷണത്തിൽ വീഴ്ച വരുത്ത 20,000 സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ബി.ബി.സി. പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഓരോ ആഴ്ച്ചയിലും 75 അപകടങ്ങളാണ് കുട്ടികളുടെ സുരക്ഷാ വീഴ്ചയിൽ സംഭവിക്കുന്നത്. ഗുരുതരമായ പരിക്കുകളും മരണങ്ങളും പോലും നഴ്‌സറികളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

2022 ൽ നഴ്‌സറി ജീവനക്കാരിയാൽ കുട്ടി കൊല്ലപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2023-24 വർഷം കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന 4200 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു.

തീപിടുത്തം വെള്ളപ്പൊക്കം പോലുള്ള നഴ്‌സറി പരിസരങ്ങളെ ബാധിക്കുന്ന സംഭവങ്ങളും ഇവയിൽ പെടുന്നു. നഴ്‌സറികളിൽ ആറു വർഷത്തിലൊരിക്കലാണ് പൂർണ തോതിലുള്ള പരിശോധനകൾ നടക്കാറുള്ളത്. റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്ന് 1500 ൽ അധികം നഴ്‌സറികളിൽ പരിശോധന നടന്നു.

എന്നാൽ 2015 ന് ശേഷം മുൻകൂട്ടി ആറിയിക്കാതെയുള്ള പരിശോധനകൾ നഴ്‌സറികളിൽ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

Related Articles

Popular Categories

spot_imgspot_img