web analytics

ഹാർഡ് കോപ്പിയോ ഫോട്ടോകോപ്പിയോ കൈയിൽ കരുതേണ്ട; ആധാർ മൊബൈൽ ആപ്പ് പുറത്തിറക്കി

ഹാർഡ് കോപ്പിയോ ഫോട്ടോകോപ്പിയോ കൈയിൽ കരുതേണ്ട; ആധാർ മൊബൈൽ ആപ്പ് പുറത്തിറക്കി

ന്യൂഡൽഹി: ഇനി ആധാർ കാർഡ് കൈയിൽ കൊണ്ടുനടക്കേണ്ടതില്ല. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുതിയ ആധാർ മൊബൈൽ ആപ്പ് പുറത്തിറക്കി. ഇതോടെ ആധാറിന്റെ ഹാർഡ് കോപ്പിയോ ഫോട്ടോകോപ്പിയോ കൈയിൽ കരുതേണ്ട ആവശ്യമില്ലാതാകും.

പൂർണമായും ഡിജിറ്റൽ അനുഭവം നൽകുന്ന പുതിയ ആപ്പിൽ മെച്ചപ്പെട്ട സുരക്ഷ, വേഗത്തിലുള്ള ആക്സസ്, പുതിയ ഫീച്ചറുകൾ, പേപ്പർ രഹിത സേവനം എന്നിവയാണ് പ്രധാന ആകർഷണം. ആധാറിന്റെ ഔദ്യോഗിക എക്‌സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് പങ്കുവച്ചിട്ടുണ്ട്.

Google Play Store ലും Apple App Store ലും നിന്നും ‘Aadhaar’ എന്ന് തിരഞ്ഞ് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഫേസ് ഡിറ്റക്ഷൻ, ബയോമെട്രിക് ലോക്ക്, QR കോഡ് ഷെയറിങ് തുടങ്ങിയ സുരക്ഷാ സൗകര്യങ്ങളും ഇതിലുണ്ട്. ഒരു മൊബൈൽ ഫോണിൽ ഒരേ നമ്പറിൽ രജിസ്റ്റർ ചെയ്ത ഒരു കുടുംബത്തിലെ അഞ്ച് പേരുടെ ആധാർ വിവരങ്ങൾ കൈകാര്യം ചെയ്യാം.

ഉപയോക്താവിന് ആവശ്യമായ വിവരങ്ങൾ മാത്രം പങ്കുവെയ്ക്കാൻ കഴിയുന്ന രീതിയിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. ആവശ്യാനുസരണം വിലാസം, ജനനത്തീയതി തുടങ്ങിയ വിവരങ്ങൾ മറച്ചുവയ്ക്കാനും, പേര്, ഫോട്ടോ മാത്രം ഷെയർ ചെയ്യാനും ഓപ്ഷനുണ്ട്.

QR കോഡ് വെരിഫിക്കേഷൻ ഉപയോഗിച്ച് ബാങ്കുകൾ, സർക്കാർ ഓഫിസുകൾ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആധാർ എളുപ്പത്തിൽ പരിശോധിക്കാം. ഇന്റർനെറ്റ് ഇല്ലാതെയും ആപ്പ് പ്രവർത്തിക്കും. കൂടാതെ ആധാർ ഉപയോഗ ചരിത്രം (Aadhaar usage history) പരിശോധിക്കാനും സാധിക്കും.

ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ട വിധം:

Play Store / App Store ൽ ‘Aadhaar’ തിരഞ്ഞ് ഇൻസ്റ്റാൾ ചെയ്യുക

ഭാഷ തിരഞ്ഞെടുത്ത് 12 അക്ക ആധാർ നമ്പർ നൽകുക

രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് വരുന്ന OTP സ്ഥിരീകരിക്കുക

Face Authentication നടത്തി ഐഡന്റിറ്റി ഉറപ്പാക്കുക

സുരക്ഷയ്ക്കായി 6 അക്ക പിൻ സെറ്റ് ചെയ്യുക

English Summary

UIDAI has launched a new Aadhaar mobile app that eliminates the need to carry physical or photocopied Aadhaar cards. The app offers enhanced security, easy access, biometric lock, face authentication, and QR-based sharing.

Users can download the app from Google Play Store and Apple App Store. One device can store up to five Aadhaar profiles if all are linked to the same mobile number. The app allows selective data sharing, QR verification, offline access, and tracking Aadhaar usage history. Strong security features like biometric lock, OTP, face authentication, and a 6-digit PIN ensure user protection.

uidai-launches-new-aadhaar-app-digital-card-features

Aadhaar App, UIDAI, Digital Aadhaar, QR Verification, Face Authentication, Aadhaar Update, Paperless India, Aadhaar Security, Government App, India Digital ID

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

പ്രതിശ്രുത വധുവിനെ കാണാനായി പോയ യുവാവ് രണ്ടു ദിവസമായി കാണാമറയത്ത്; ആളൊഴിഞ്ഞ ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തി

പ്രതിശ്രുത വധുവിനെ കാണാനായി പോയ യുവാവിനെ ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തി മാന്നാർ (ആലപ്പുഴ):...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ഗൾഫിൽ നിന്നെത്തിയ യുവാവ് പ്രതിശ്രുത വധുവിനെ കാണാൻ പോയി; പിന്നീട് കണ്ടെത്തിയത് അവശനിലയിൽ ചതുപ്പ് നിലത്തിൽ നിന്നും

ഗൾഫിൽ നിന്നെത്തിയ യുവാവ് പ്രതിശ്രുത വധുവിനെ കാണാൻ പോയി; പിന്നീട് കണ്ടെത്തിയത്...

പൊലീസുകാരിക്ക് നേരെ ലെെംഗികാതിക്രമം; കൊല്ലത്ത് പൊലീസുകാരന് സസ്‌പെൻഷൻ

പൊലീസുകാരിക്ക് നേരെ ലെെംഗികാതിക്രമം; കൊല്ലത്ത് പൊലീസുകാരന് സസ്‌പെൻഷൻ കൊല്ലം: പൊലീസുകാരിക്ക് നേരെ ലെെംഗിക...

Related Articles

Popular Categories

spot_imgspot_img