എപ്പോഴായാലും പുരുഷന്മാർ ഷർട്ട് ഊരണം; സ്ത്രീകൾ ശരീരം പ്രദർശിപ്പിക്കരുത്; ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തർക്ക് ഡ്രസ് കോഡ്
മംഗളൂരു: ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തർക്കായി പുതുക്കിയ വസ്ത്രധാരണ നിയന്ത്രണങ്ങൾ നടപ്പാക്കി.
പുതിയ നിർദേശമനുസരിച്ച്, പുരുഷൻമാർ ഷർട്ട് ധരിച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ല.
ഇതുവരെ പുലർച്ചെ മഹാപൂജയിൽ പങ്കെടുക്കുന്ന ഭക്തർക്കു മാത്രമായിരുന്ന ഈ നിയന്ത്രണം ഇനി എല്ലാ ദർശന സമയങ്ങളിലും ബാധകമായിരിക്കും.
സ്ത്രീകൾ ക്ഷേത്ര ദർശനത്തിനായി എത്തുമ്പോൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കണമെന്നും നിർദേശമുണ്ട്.
ജീൻസ്, ടി-ഷർട്ട്, ശരീരത്തെ പൂർണമായി മറയ്ക്കാത്തതോ കൈപിടിപ്പിക്കാത്തതോ ആയ വസ്ത്രങ്ങൾ ധരിച്ചെത്തുന്നവർക്ക് ദർശനം അനുവദിക്കില്ല.
ചരിത്രപരവും ആത്മീയവുമായ പ്രാധാന്യമുള്ള ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പവിത്രതയും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് പര്യായ ശിരൂർ മഠം പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന എല്ലാ ഭക്തരും ഈ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ക്ഷേത്ര അധികൃതർ അറിയിച്ചു.
English Summary
Udupi Sri Krishna Temple has implemented new dress code guidelines for devotees. Men are no longer allowed to enter the temple wearing shirts during darshan, a rule that earlier applied only during early morning rituals. Women are required to wear traditional attire, with jeans, T-shirts, and inappropriate clothing prohibited. The Paraya Shirur Math stated that the decision aims to preserve the sanctity and centuries-old traditions of the historic temple.
udupi-sri-krishna-temple-new-dress-code-guidelines-devotees
udupi temple, sri krishna temple, dress code rules, temple traditions, mangaluru news, karnataka news, hindu temples, devotees guidelines









