കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു’; പരാതിയുമായി അലിൻ ജോസ് പെരേര

കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു’; പരാതിയുമായി അലിൻ ജോസ് പെരേര

കൊച്ചി: തന്നെ കാറിലിരുത്തി ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും ആരോപണവുമായി സോഷ്യൽ മീഡിയ താരം അലിൻ ജോസ് പെരേര മുന്നോട്ട് വന്നു. ആശിഷ് എന്ന യുവബര്‍ ഡ്രൈവര്‍ക്കെതിരെ താൻ പൊലീസിൽ പരാതി നൽകിയതായി അലിൻ ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

സിനിമകൾ കാണാറുള്ളതിനാൽ ചില ചെറിയ ട്രിക്കുകൾ ഉപയോഗിച്ച് തലനാരിഴയ്ക്ക് രക്ഷപ്പെടാനായെന്നും, ഇത്രയും വർഷങ്ങൾക്കിടയിൽ ഇത്രയും ഭീകരമായൊരു അനുഭവം നേരിടേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആശിഷിനെ രണ്ട് വർഷമായി പരിചയമുള്ള ആളാണെന്നും, തന്റെ കുടുംബത്തിന് ദോഷം വരുത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും അലിൻ ആരോപിച്ചു.

“ഭാഗ്യത്തിനാണ് ഞാൻ ജീവിച്ചിരിക്കുന്നത്. ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണം. സാധാരണക്കാരായ നിരവധി യാത്രക്കാരുടെ ജീവന് ഭീഷണിയാണ് ഇത്തരം ഡ്രൈവർമാർ,” എന്നാണ് അലിൻ ഫേസ്ബുക്കിൽ കുറിച്ചത്. അദ്ദേഹം ആശിഷിന്റെ ചിത്രം പങ്കുവച്ചുകൊണ്ടും സംഭവം പുറത്ത് വിട്ടു.

സിനിമ പ്രദർശനങ്ങൾക്കു ശേഷം തിയേറ്ററിന് മുന്നിൽ പാട്ട് പാടിയും റിവ്യൂ നൽകിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ആളാണ് അലിൻ ജോസ് പെരേര. ഇപ്പോൾ ഷോർട്ട് ഫിലിമുകളിലും ബ്രാൻഡ് പ്രമോഷനുകളിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ വിമര്‍ശനങ്ങൾ നേരിടാറുള്ള അലിൻ, ഒരു ടെലിവിഷൻ സീരിയലിലും അഭിനയിച്ചിരുന്നു. സിനിമയിലേക്കാണ് അദ്ദേഹത്തിന്റെ വലിയ ലക്ഷ്യം.

ഫ്രോഡുകളാണ്, സിനിമ കാണാതെയാണ് സിനിമയുടെ റിവ്യൂകൾ ചാനലുകൾക്കു മുമ്പിൽ അവതരിപ്പിക്കുന്നത്;അഭിലാഷ് അട്ടയം യഥാർത്ഥത്തിൽ ഒരു അട്ടയാണ്; കട്ടക്കലിപ്പിലാണ് ആറാട്ടണ്ണൻ

പുതിയ സിനിമ നിരൂപകൻ എന്ന നിലയിൽ എത്തിയ അഭിലാഷ് അട്ടയം യഥാർത്ഥത്തിൽ ഒരു അട്ടയാണ് എന്നാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി ഫേസ് ബുക്ക് ലൈവിൽ വന്ന് ആരോപിക്കുന്നത്.

മറ്റുള്ള മനുഷ്യരുടെ ചോര ഊറ്റി കുടിക്കുന്ന തനി അട്ട. മറ്റുള്ളവരുടെ പ്രശസ്തി മുതലാക്കാനാണ് അയാൾ ശ്രമിക്കുന്നത്. പുതിയ ഒരു സിനിമകൾ പോലും അയാൾ കാണാറില്ല. സിനിമ കാണാതെയാണ് സിനിമയുടെ റിവ്യൂകൾ ചാനലുകൾക്കു മുമ്പിൽ അവതരിപ്പിക്കുന്നത്. പ്രശസ്തി കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നാണ് ആറാട്ടണ്ണൻ്റെ ആരോപണം.

മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയെ വിമർശിച്ച അശ്വന്ത് കോക്കിനെ അഭിലാഷ് ആട്ടയം രൂക്ഷമായ രീതിയിൽ വിമർശിച്ചിരുന്നു. യഥാർത്ഥത്തിൽ അയാൾ ആ സിനിമ തുടങ്ങിക്കഴിഞ്ഞ് അരമണിക്കൂർ വൈകിയാണ് കണ്ടത് . കോക്കിനെതിരെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കുവാൻ കാരണം മാരിവില്ലിൻ ഗോപുരങ്ങളുടെ സംവിധായകൻറെ അടുത്ത ചിത്രത്തിൽ അഭിലാഷ് അട്ടയത്തിന് ഒരു വേഷം നൽകാമെന്ന് പറഞ്ഞിരിക്കുന്നത് കൊണ്ടാണ്. എൻെറ കയ്യിൽ നിന്നും ധാരാളം കാശ് എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് .2000 രൂപയോളം തിരിച്ചുതരാൻ ഉണ്ട് .അത് അയാൾ തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുമില്ല . അലിൻ ജോസ് പെരേരയും അങ്ങേയറ്റം മര്യാദകേടോടുകൂടിയാണ് പെരുമാറുന്നത്. മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇവർക്കുള്ളത്. അതിനായി എന്ത് വൃത്തികേടുകൾ വിളിച്ചു പറയുവാനും കോമാളിത്തരങ്ങൾ കാണിക്കുവാനും ഇവർ തയ്യാറാവുന്നു.’ – സന്തോഷ് വർക്കി പറയുന്നു.

English Summary :

Social media star Alin Jose Perera alleges that an Uber driver in Kochi brutally assaulted him and attempted to kill him. He revealed the incident through a Facebook Live and filed a police complaint.

uber-driver-attack-alin-jose-perera-kochi

Alin Jose Perera, Uber Driver Attack, Kochi News, Social Media Star, Kerala Crime News

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി കൊച്ചി: എയര്‍ ഇന്ത്യ വിമാനം നേരത്തെ പുറപ്പെട്ടതിനെ...

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ യുടെ സവിശേഷതകൾ:

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ...

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ...

ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി

ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി ഡൽഹി: ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യയുടെ രണ്ടാമത്തെ...

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ; പദ്ധതി​യെ ചെറുക്കുമെന്ന്​ ഹമാസ്

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ; പദ്ധതി​യെ ചെറുക്കുമെന്ന്​ ഹമാസ് ഗസ്സ: ഇസ്രായേൽ...

എം.ഡി.എം.എയുമായി ആറുപേര്‍ പിടിയില്‍

എം.ഡി.എം.എയുമായി ആറുപേര്‍ പിടിയില്‍ ചാലോട്: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസ് പ്രതി...

Related Articles

Popular Categories

spot_imgspot_img