രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം
കൊല്ലം: നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് യുവതികള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് അപകടമുണ്ടായത്. പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്.
ഇവർ ബസ് കാത്തു നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. രാവിലെ 6.45 ഓടെയായിരുന്നു സംഭവം. പനവേലി ഭാഗത്ത് ജോലിക്ക് പോകാനായി ബസ് കാത്തു നിന്നിരുന്ന യുവതികളുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ വിജയന്‍ എന്നൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്. മരിച്ചവരിൽ സോണിയ നഴ്‌സാണ്. അപകടമുണ്ടായ ഉടന്‍ തന്നെ ഇവർ മരിച്ചിരുന്നു.
ആശുപത്രിയില്‍ വെച്ചാണ് ശ്രീക്കുട്ടിയ്ക്ക് ജീവൻ നഷ്ടമായത്. രണ്ടു യുവതികളെയും ഇടിച്ച ഡെലിവറി വാന്‍ പിന്നീട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു.
ഈ ഓട്ടോയ്ക്ക് സമീപമായിരുന്നു പരിക്കേറ്റ വിജയന്‍ നിന്നിരുന്നത്. ഡെലിവറി വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പാലായിലെ അപകടം; കാർ ഡ്രൈവർ പിടിയിൽ
കോട്ടയം: പാലായിൽ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് രണ്ട് യുവതികൾക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ വാഹനം ഓടിച്ചയാളെ പാലാ പൊലീസ് അറസ്റ്റ് ചെയ്‌തു. ചെറുവിള വീട്ടിൽ ചന്ദൂസിനെ (24) യാണ് അറസ്റ്റ് ചെയ്തത്.
യുവാവിനെതിരേ മനഃപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ ഒമ്പതരയോടെ പാല മുണ്ടാങ്കൽ ഭാഗത്ത് വച്ചായിരുന്നു അപകടം നടന്നത്.
അമിതവേഗത്തിൽ വന്ന കാർ ഇരു സ്‌കൂട്ടറുകളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നാലെ അടുത്തുള്ള മതിലിൽ ഇടിച്ചാണ് കാർ നിന്നത്.
അപകടത്തിൽ പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
തൊടുപുഴ ഭാഗത്ത് നിന്നും പാലായിലേക്ക് പോകുകയായിരുന്നു ഇവർ. അപകടത്തിൽ ജോമോളുടെ മകൾ അന്നമോൾക്ക് (12) ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
പാലായിലെ സ്വകാര്യ ബിഎഡ് കോളേജിലെ നാല് വിദ്യാർത്ഥികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ഇവർ ബിഎഡ് പരിശീലനത്തിനായി രാമപുരം ഭാഗത്തേക്ക് വരികയായിരുന്നു ഇതിനിടെയാണ് അപകടമുണ്ടായത്.
Summary: Two young women, Sonia and Sreekutty from Panaveli, were killed after a pickup van lost control and hit them in Kottarakkara, Kollam.