നായ കുറുകെ ചാടി; ഇടിക്കാതിരിക്കാൻ വെട്ടിച്ചു; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരുക്ക്

കോഴിക്കോട്: നായ കുറുകെ ചാടി കാർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്ക്. കോഴിക്കോട് ഓമശ്ശേരിയിലുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ആറ് വയസുകാരി പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.Two people were injured after the car went out of control and overturned

ഫഫാസ് (25 )സിൽസിന (28) എന്നിവർക്കാണ് പരുക്കേറ്റത്. കാർ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഓമശ്ശേരി നീലേശ്വരം മാങ്ങാപ്പൊയിലാണ് അപകടമുണ്ടായത്. റോഡിന് കുറുകെ നായ ചാടിയപ്പോൾ നായയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിക്കുകയായിരുന്നു.

കാർ റോഡിന് പുറത്തുള്ള പറമ്പിലേക്ക് മറിയുകയായിരുന്നു. ഫഫാസിന്റെയും സിൽസിനയുടെയും പരിക്ക് ​ഗുരുതരമല്ല. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

കൊടും ക്രൂരത; കൈകളും കാലുകളും വട്ടമൊടിഞ്ഞ് റെയിൽവേ ട്രാക്കിൽ ഗർഭിണി

വെല്ലൂർ: ട്രെയിനിൽ ഗർഭിണിയായ യുവതിക്കുനേരെ പീഡന ശ്രമം. യുവതി എതിർത്തതോടെ ഓടുന്ന...

Related Articles

Popular Categories

spot_imgspot_img