ദുബൈയിൽ രണ്ടു പുതിയ ടോൾ ഗേറ്റുകൾ കൂടി വരുന്നു. നവംബർ മുതൽ അൽ ഖൈൽ റോഡിൽ ബിസിനസ് ബേ ക്രോസിങ്ങിലും ശെയ്ഖ് സായ്ദ് റോഡിൽ അൽസഫാ സൗത്തിലുമാണ് പുതിയ ടോൾ ഗേറ്റ് സ്ഥാപിക്കുകയെന്ന് സാലിക് കമ്പനി അറിയിച്ചു. (Two new toll gates are coming up in Dubai)
ഇതോടെ ദുബൈയിൽ ടോൾ ഗേറ്റിന്റെ എണ്ണം എട്ടിൽ നിന്നും 10 ആയി ഉയരും. വാഹനത്തിരക്ക് ക്രമാതീതമായി വർധിച്ചതാണ് ടോൾ ഗേറ്റ് പ്രദേശത്ത് ഏർപ്പെടുത്താൻ കാരണം.
ടോൾഗേറ്റ് വരുന്നതോടെ തിരക്ക് കുറയുമെന്നും ഗതാഗതം കൂടുതൽ സുഗമമാകുമെന്നുമാണ് ആർ.ടി.എ. പ്രതീക്ഷിക്കുന്നത്.
നിലവിലുള്ള അൽ സഫാ ടോൾ ഗേറ്റും പുതുതായി വരുന്ന അൽസഫാ സൗത്ത് ഗേറ്റും ഒരു മണിക്കൂറിനുള്ളിൽ കടന്നു പോയാൽ ഒരു തവണ ടോൾ നൽകിയാൽ മതിയാകുമെന്ന് സാലിക് കമ്പനി അറിയിച്ചിട്ടുണ്ട്.