അക്വേറിയത്തില്‍ ഗൃഹനാഥൻ മരിച്ചനിലയിൽ, മുറിയിൽ രക്തക്കറയും രക്തം പുരണ്ട ഭക്ഷണാവശിഷ്ടങ്ങളും; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് സുഹൃത്തുക്കൾ

ആലപ്പുഴ: അക്വേറിയത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തുക്കള്‍ പിടിയില്‍. ആലപ്പുഴ തൊണ്ടന്‍കുളങ്ങര സ്വദേശി കിളിയാംപറമ്പ് വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ കബീറി (52)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ കബീറിന്റെ സുഹൃത്തുക്കളായ അവലുക്കുന്ന് സ്വദേശി കുഞ്ഞുമോന്‍ (57) ആര്യാട് സൗത്ത് സ്വദേശി നവാസ് (52) എന്നിവരെയാണ് പോലീസ് പിടികൂടിയത്.(two men arrested on man found dead in aquarium)

ശനിയാഴ്ചയാണ് സംഭവം നടന്നത്. വീട്ടിൽ കബീര്‍ തനിച്ചായിരുന്നു താമസം. കൊലപാതകം നടന്ന ദിവസം മൂവരും ചേര്‍ന്ന് മദ്യപിച്ചിരുന്നു. കബീറിന്റെ ബൈക്ക് വില്‍ക്കുന്നതിനായി കുഞ്ഞുമോനും നവാസും 2000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. മദ്യപിക്കുന്നതിനിടെ ഇതേച്ചൊല്ലി മൂവരും തര്‍ക്കമുണ്ടായി. ഇരുവരും ചേര്‍ന്ന് കബീറിനെ പിടിച്ചുതള്ളി. ഇതേതുടർന്ന് അക്വേറിയത്തില്‍ തലയിടിച്ച് കബീര്‍ മരിക്കുകയായിരുന്നു.

പിന്നാലെ നവാസും കുഞ്ഞുമോനും ചേർന്ന് സംഭവം പൊലീസില്‍ അറിയിച്ചു. എന്നാല്‍ കൊലപാതകമെന്ന കാര്യം ഇവര്‍ മറച്ചുവെച്ചു. അടിതെറ്റി വീണു എന്നാണ് പറഞ്ഞത്. കബീറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് നിർദേശിച്ചു. കുഞ്ഞുമോനും നവാസും ചേര്‍ന്ന് കബീറിനെ പുറത്ത് എടുത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തുടര്ന്ന പൊലീസ് എത്തി നടത്തിയ പരിശോധനയിൽ അക്വേറിയം പൊട്ടി രക്തക്കറ പുരണ്ട നിലയിൽ കണ്ടെത്തി. മുറിക്കുള്ളില്‍ ഭക്ഷണാവശിഷ്ടങ്ങളും ചോര പുരണ്ട നിലയിലായിരുന്നു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വിശദമായ പരിശോധനയില്‍ കൊലപാതകമാണെന്ന് പൊലീസിന് വ്യക്തമായി. തുടര്‍ന്ന് നവാസിനേയും കുഞ്ഞുമോനെയും കസ്റ്റഡിയില്‍ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ ഇരുവരും കുറ്റം സമ്മതിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ്

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ് കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര...

20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി

20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലെത്തി കണ്ണൂർ: കേരളത്തിലെ ട്രെയിൻ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ...

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ!

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ! പത്തനംതിട്ട: ശസ്ത്രക്രിയയിലൂടെ നാല്പതുകാരിയുടെ വയറ്റിൽ നിന്ന്...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു ജറുസലേം: ഗാസ സിറ്റിയെ പൂർണമായും കീഴടക്കാനുള്ള...

അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം

അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം കൊച്ചി: സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്)...

Related Articles

Popular Categories

spot_imgspot_img