web analytics

പൂഞ്ചിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ചു

പൂഞ്ചിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗർ: പൂഞ്ചിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ലഷ്ക്കറെ തയിബ ഭീകരരെയാണ് വധിച്ചത്.

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ 3 ഭീകരരെ സൈന്യം വധിച്ചതിനു രണ്ടു ദിവസത്തിനു ശേഷമാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായത്. നേരത്തെ ഏറ്റുമുട്ടലിൽ സംശകരമായ സാഹചര്യത്തിൽ കണ്ടവരെ സൈന്യം നിരീക്ഷിച്ചു വരികയായിരുന്നു.

മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്നും സൈന്യം അറിയിച്ചു. 28ന് നടന്ന ഏറ്റുമുട്ടലിൽ കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഷിം മൂസയെ സൈന്യം വധിച്ചിരുന്നു.

ശ്രീനഗറിനു സമീപം ദച്ചിൻഗാമിലെ ലിഡ് വാസിലെ വനമേഖലയിൽ നടത്തിയ ‘ഓപ്പറേഷൻ മഹാദേവി’ലൂടെ മൂസയ്ക്കു പുറമേ ജിബ്രാൻ, ഹംസ അഫ്ഗാനി എന്നീ 2 ഭീകരരെയും സൈന്യം വധിച്ചു.

ഇവരിൽ ജിബ്രാൻ കഴിഞ്ഞവർഷം ഒക്ടോബറിൽ സോന മാർഗ് തുരങ്കനിർമാണ സ്ഥലത്ത് ഒരു ഡോക്ടർ അടക്കം 7 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ്.

സുലൈമാൻ എന്നും മൂസ ഫൗജി എന്നും അറിയപ്പെടുന്ന കൊല്ലപ്പെട്ട ഹാഷിം മൂസ പാക്കിസ്ഥാൻ സൈന്യത്തിലെ കമാൻഡോ ആയിരുന്നു. പിന്നീട് ഇയാൾ ലഷ്കറെ തയിബയിൽ ചേർന്നു. 2023ൽ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ ഹാഷിം കശ്മീരിൽ ഒട്ടേറെ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

ഓപ്പറേഷൻ സിന്ദൂർ പാഠ പുസ്തകങ്ങളിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി എന്‍സിഇആര്‍ടി. ഹയര്‍ സെക്കന്‍ഡറി പ്രത്യേക പാഠഭാഗമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ആലോചന.

പാഠഭാഗം തയാറാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അവസാനഘട്ടത്തിലാണ് എന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിനു പുറമെ എങ്ങനെയാണ് രാജ്യങ്ങള്‍ അതിര്‍ത്തി ഭീഷണികളെ നേരിടുക, ഇത്തരം സമയങ്ങളിലെ നയതന്ത്രം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം തുടങ്ങിയവയും പാഠഭാഗത്ത് ഉള്‍പ്പെടുത്തും.

ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികളായ 26 പേര്‍ കൊല്ലപ്പെട്ടത്.

ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് 7ന് പാകിസ്ഥാനിലേയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ പേര് നൽകിയിരുന്നത്.

ബഹവല്‍പൂര്‍, മുരിഡ്‌കെ അടക്കമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യയുടെ ആക്രമണം നടന്നത്. ബഹാവല്‍പൂരിലെ ജെയ്‌ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്‌കെയിലെ ലഷ്‌കര്‍ ആസ്ഥാനവും ഇന്ത്യ തകര്‍ത്തിരുന്നു.

രാജ്യത്തെ ” മിഗ് 21” യുഗാന്ത്യം

ആറു പതിറ്റാണ് നീണ്ട എല്ലാ സംഘർഷങ്ങളിലും രാജ്യത്തിന്റെ കുന്തമുനയായിരുന്ന മിഗ് 21 സെപ്റ്റംബറിൽ വിരമിക്കുന്നു.

സെപ്റ്റംബർ 19 ന് ചണ്ഡീഗഡ് വ്യോമതാവളത്തിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി റഷ്യൻ നിർമിത ഫൈറ്റർ ജെറ്റ് ഇന്ത്യൻ വ്യോമസേനയോട് വിടപറയും.

നിലവിൽ മിഗ് 21 ബൈസണിന്റെ രണ്ട് സ്‌ക്രാഡ്രണുകളാണ് സജീവമായിട്ടുള്ളത്. 1963 ലാണ് വ്യോമസേന മിഗ് 21 നെ ഏറ്റെടുക്കുന്നത്.

ഇതിന് ശേഷം ടൈപ്പ് -77, ടൈപ്പ് 96 , ബിഎഎസ്, ബൈസൺ തുടങ്ങി 700 ൽ അധികം മിഗ് 21 വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായിട്ടുണ്ട്.

22 ൽ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പകരം വരാനുള്ള യുദ്ധ വിമാനങ്ങളുടെ കുറവുമൂലം വിരമിക്കൽ നീട്ടിവെച്ചു. 2017 നും 2024 നും ഇടയിൽ നാലു മിഗ് സ്‌ക്വാഡ്രണുകൾ പിൻവലിക്കുകയുണ്ടായി.

സിംഗിൾ എൻജിൻ, സിംഗിൾ സീറ്റർ മൾട്ടിറോൾ ഫൈറ്റർ/ ഗ്രൗണ്ട് അറ്റാക്ക് എയർക്രാഫ്റ്റ് വിമാനമാണ് മിഗ് 21.

Summary: Two Lashkar-e-Taiba militants were killed in an encounter with the Indian Army in Poonch. The operation was carried out during a gunfight between the army and terrorists in the region.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

റോഡ് സുരക്ഷാ സന്ദേശവുമായി ‘ലെറ്റ് ഗോ’ — കൊച്ചിയിൽ നവംബർ 16-ന് തുടക്കം

റോഡ് സുരക്ഷാ സന്ദേശവുമായി ‘ലെറ്റ് ഗോ’ — കൊച്ചിയിൽ നവംബർ 16-ന്...

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി വിയന്ന: തൊടുപുഴ മൈലക്കൊമ്പ്, കീരിക്കാട്ട്...

കേരളത്തിൽ ആദ്യമായി സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം

സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം. മറയൂർ ചന്ദന ഡിവിഷൻ്റെ കീഴിൽ...

സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി, പ്രതികൾ പിടിയിൽ

സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി, പ്രതികൾ പിടിയിൽ ബെം​ഗളൂരു: കർണാടകയിൽ സർക്കാർ...

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ

സൗജന്യ പബ്ലിക് വൈ-ഫൈ വേണ്ട; സുരക്ഷാ മുന്നറിയിപ്പുമായി ഗൂഗിൾ തിരുവനന്തപുരം ∙ യാത്രാമധ്യേയും...

Related Articles

Popular Categories

spot_imgspot_img