കൊച്ചി: പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി. എറണാകുളം കുറുപ്പുംപടിയിലാണ് സംഭവം. സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു വർഷത്തോളമാണ് അമ്മയുടെ ആൺസുഹൃത്ത് കുട്ടികളെ പീഡനത്തിനിരയാക്കിയത്. കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവം അമ്മ മറച്ചുവെച്ചുവെന്ന സംശയത്തിലാണ് പോലീസ്.
ചായ കുടിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 13 വയസുകാരനെ കാണാനില്ല
കൊച്ചി: ആലുവ സ്വദേശിയായ 13 വയസുള്ള കുട്ടിയെ കാണാതായെന്ന് പരാതി. ആലുവ എസ്എൻഡിപി സ്കൂൾ വിദ്യാർത്ഥി തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകൻ അൽത്താഫ് അമീനെയാണ് കാണാനില്ലെന്ന് കുടുംബം പരത്തി നൽകിയത്. ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്.
കുടുംബത്തിന്റെ പരാതിയിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീട്ടിൽ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞാണ് അൽത്താഫ് പുറത്തേക്ക് പോയത്. എന്നാൽ തിരികെ വീട്ടിലേക്ക് എത്തിയില്ല. ഇതിനെ തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.
സാമ്പത്തികമായോ മറ്റു തരത്തിലോ കുട്ടിയെ അലട്ടുന്ന പ്രശ്നങ്ങളില്ലെന്ന് വീട്ടുകാർ പറഞ്ഞു. കുട്ടിയുടെ ഫോൺ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. എന്നാൽ നിലവിൽ ഫോൺ സ്വിച്ച് ഓഫാണ്. കുട്ടി എവിടെയാണെന്നതിന് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.