ഒബാമ കുടുങ്ങുമോ? 

ഒബാമ കുടുങ്ങുമോ? 

വാഷിങ്ടൺ: 2016ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കെതിരായ രഹസ്യ വിവരങ്ങൾ പുറത്ത് വിട്ടു യു.എസ്. ഇന്റലിജൻസ് മുൻ മേധാവിയും രാഷ്ട്രീയ നേതാവുമായ തുള്‍സി ഗബ്ബാര്‍ഡ്.
ഡൊണാള്‍ഡ് ട്രംപിനെ ജയിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും റഷ്യൻ ഭരണകൂടവും ഇടപെട്ടുവെന്നതിനെ കുറിച്ചുള്ള കെട്ടിച്ചമച്ച ആരോപണങ്ങൾക്ക് പിന്നിൽ ഒബാമയാണെന്ന് ആരോപിച്ചാണ് തുള്‍സി ഈ വിവരങ്ങൾ പുറത്ത് വിട്ടത്.

തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഈ പ്രസ്താവന ഗബ്ബാര്‍ഡ് പങ്കുവെച്ചത്. “അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ ദുരുപയോഗത്തെയും രാഷ്ട്രീയവൽക്കരണത്തെയും കുറിച്ചുള്ള പുതിയ തെളിവുകളാണ് ഞങ്ങൾ പുറത്തുവച്ചത്,” എന്നായിരുന്നു എക്സിൽ കുറിച്ചത്.

2017 ജനുവരിയിൽ പുറത്തിറങ്ങിയ ഇന്റലിജൻസ് കമ്മ്യൂണിറ്റി അസസ്‌മെന്റ് (ICA) ഒബാമ ഭരണകൂടം എങ്ങനെ കൃത്രിമമായി രൂപപ്പെടുത്തിയെന്നതിന്റെ തെളിവുകളാണ് തുള്‍സി പുറത്തുവിട്ടത്. “2016ലെ തിരഞ്ഞെടുപ്പിൽ ട്രംപിനെ വിജയിപ്പിക്കാൻ വ്‌ളാദിമിര്‍ പുതിനും റഷ്യൻ സർക്കാരും ശ്രമിച്ചു എന്നത് കള്ളപ്രചാരമാണ്. ഇത് പ്രചരിപ്പിച്ചതിലൂടെ ജനങ്ങളുടെ ജനാധിപത്യ ഇച്ഛയ്ക്ക് മുകളിൽ ഗൂഢാലോചന നടത്തുകയും, ട്രംപിന്റെ തെരഞ്ഞെടുപ്പ് നിയമതലത്തിൽ അസാധുവാക്കാൻ മാധ്യമങ്ങളുമായി ചേർന്ന് ശ്രമിക്കുകയും ചെയ്തു. അത് ദീര്‍ഘകാലത്തെ അട്ടിമറിയിലേക്ക് നയിച്ചു,” ഗബ്ബാര്‍ഡ് ആരോപിച്ചു.

അതേസമയം തുള്‍സി പുറത്തുവിട്ട റിപ്പോർട്ട് 2017ൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയാണ് തയ്യാറാക്കിയതെന്ന് New York Times റിപ്പോർട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ട് 2016 ഡിസംബില്‍ വന്ന റഷ്യൻ അനുകൂലത സംബന്ധിച്ച നിഗമനങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ട്രംപിന്റെ മുൻ ഉപദേശകനും പിന്നീട് എഫ്.ബി.ഐ ഡയറക്ടറുമായ കാഷ് പട്ടേല്‍ ഈ രേഖയുടെ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

2017ലെ കരട് റിപ്പോർട്ടിന്റെ തയ്യാറെടുപ്പിലും പിന്നീട് 2020ൽ നടന്ന ഭേദഗതികളിലും ഹൗസ് കമ്മിറ്റിയിലെ റിപ്പബ്ലിക്കൻ അംഗങ്ങളാണ് പങ്കെടുത്തതെന്നും New York Times വ്യക്തമാക്കി.

കമല ഹാരിസ് ജീവിതം മുഴുവൻ അമേരിക്കക്കാർക്ക് വേണ്ടി പോരാടിയ വ്യക്തി; പിന്തുണച്ച് ബറാക്ക് ഒബാമ

കമല ഹാരിസ് ജീവിതം മുഴുവൻ അമേരിക്കക്കാർക്ക് വേണ്ടി പോരാടിയ വ്യക്തിയാണെന്ന് ഒബാമ. യു.എസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുന്ന കമല ഹാരിസിനെ പിന്തുണച്ച് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഒബാമ കമലയെ വാനോളം പുകഴ്ത്തിയത്.

വെള്ളിയാഴ്ചയാണ് ഒബാമയുടെ 56 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായത്. നടിയും ആക്ടിവിസ്റ്റുമായ ഇവാ ലോംഗോറിയയുമായി നടത്തിയ സംഭാഷണത്തിലാണ് ഒബാമയുടെ പ്രശംസ. ‘ശബ്ദവും അവസരവും ആവശ്യമുള്ള ആളുകൾക്ക് വേണ്ടി പോരാടാനാണ് കമലാഹാരിസ് തന്റെ ജീവിതം ചെലവഴിച്ചത്.

അവർ നിങ്ങൾക്കായി പോരാടും. അങ്ങനെയുള്ള വ്യക്തിക്ക് വോട്ട് ചെയ്യാൻ ഞാൻ അഭിമാനിക്കുന്നു. അതാണ് ഞങ്ങൾക്ക് വേണ്ടത്’. വീഡിയോക്കൊപ്പം ഒബാമ കുറിച്ചു. കഴിഞ്ഞ ബുധനാഴ്ച മാത്രം ഡെമോക്രാറ്റുകൾക്കു വേണ്ടി ഒബാമ 20ലധികം വീഡിയോകൾ റെക്കോർഡുചെയ്തതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ, ഒബാമയും ഭാര്യ മിഷേലും കമല ഹാരിസിന് പിന്തുണ അറിയിച്ചിരുന്നു.

തെരഞ്ഞെടുക്കപ്പെട്ടാൽ അവർ അമേരിക്കയുടെ മികച്ച പ്രസിഡന്റായിരിക്കുമെന്ന് ഇരുവരും പ്രസ്താവിച്ചിരുന്നു. പെൻസിൽവാനിയയിൽ ഒബാമ ഹാരിസിന് വേണ്ടി തെരഞ്ഞെടുപ്പ് റാലി നടത്തുന്നുണ്ട്. 2024 നവംബർ അഞ്ചിന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള വിപുലമായ പ്രചാരണത്തിന്റെ ഭാഗമാണ് ഒബാമയുടെ വീഡിയോ.

അതേസമയം തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ട്രംപ് മുന്നേറ്റം നടത്തുന്ന കാഴ്ച്ചയാണ് കാണുന്നത്. സർവേകളിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ്. അതേസമയം വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ഫോക്‌സ് ന്യൂസ് നടത്തിയ അഭിമുഖം 70 ലക്ഷത്തിലധികം പ്രേക്ഷകർ കണ്ടതായുള്ള നീൽസൺ മീഡിയ റിസർച്ച് ഡേറ്റയും പുറത്തുവന്നു. ഫോക്‌സ് ന്യൂസ് അവതാരകൻ ബ്രെറ്റ് ബെയറുമായി ആയിരുന്നു ഹാരിസിന്റെ അഭിമുഖം.

കുടിയേറ്റമായിരുന്നു അഭിമുഖത്തിലെ പ്രധാന വിഷയം. അഭിമുഖം അവസാനിക്കുന്നതിനു 30 മിനിറ്റ് മുൻപ് തന്നെ ഹാരിസും അവതാരകനുമായ് തർക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ അഭിമുഖം പ്രസിഡന്റ് സ്ഥാനാർഥിയെ സഹായിക്കുമെന്നാണ് ഹാരിസ് അനുകൂലികൾ പറയുന്നത്. ഹാരിസ് ഇതിന് മുൻപ് 60 മിനിറ്റ് പരിപാടിയിൽ പങ്കെടുത്തപ്പോൾ 57 ലക്ഷം ആയിരുന്നു കാണികൾ. 63 ലക്ഷം ആളുകളാണ് സെപ്റ്റംബറിൽ സിഎൻഎൻ നടത്തിയ അഭിമുഖം കണ്ടത്.

ഇതേ ദിവസം തന്നെ ഫോക്‌സ് ന്യൂസ് സംപ്രേഷണം ചെയ്ത മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള അഭിമുഖം 29 ലക്ഷം പ്രേക്ഷകരാണ് കണ്ടത്. ട്രംപിന്റെ അഭിമുഖം രാവിലെ 11 മണിക്കും ഹാരിസിന്റെ അഭിമുഖം വൈകിട്ട് 6 മണിക്കുമായിരുന്നു സംപ്രേഷണം ചെയ്തത്. പ്രചരണം മുറുകുമ്പോൾ ആരോപണങ്ങൾ പലവിധത്തിലും പോകുന്നുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പ്രചാരണത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നിയിച്ചിരുന്നു. ‘വൃദ്ധനായ’ പ്രസിഡന്റിന് യുഎസിനെ നയിക്കാൻ എങ്ങനെ കഴിയുമെന്നാണ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് ചോദിച്ചിരുന്നത്. ബൈഡനും ട്രംപും തമ്മിലുള്ള പ്രായം വ്യത്യാസം കേവലം മൂന്നു വയസ്സ് മാത്രമാണ്.

നാടകീയമായി ബൈഡൻ പിന്മാറിയതോടെ പ്രായത്തിന്റെ ആരോപണ ശരങ്ങൾ ട്രംപിലേക്ക് മാത്രമായി ചുരുങ്ങി.ഇപ്പോഴിതാ സ്വന്തം മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ട് എതിർ സ്ഥാനാർഥി കമല ഹാരിസ് ട്രംപിനെതിരെ പുതിയ വെല്ലുവിളിയുമായി രംഗത്ത് വന്നതോടെ വീണ്ടും തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുടെ ആരോഗ്യം സംബന്ധിച്ച ചർച്ചകൾ ഉയരുകയാണ്. ‘ഇന്നലെ, ഞാൻ എന്റെ മെഡിക്കൽ റെക്കോർഡുകൾ പുറത്തുവിട്ടു. ട്രംപും അത് ചെയ്യണം.’ എന്നാണ് അവർ എക്‌സിൽ കുറിച്ചത്.

” ട്രംപിന്റെ റാലികൾ കണ്ട് അദ്ദേഹത്തിന്റെ മോശം ആരോഗ്യ അവസ്ഥ മനസ്സിലാക്കാൻ പൊതുജനങ്ങളെ ക്ഷണിക്കുന്നു. ട്രംപ് പ്രഖ്യാപിച്ച ആരോഗ്യ, നയ പദ്ധതികൾക്ക് സുതാര്യതയില്ല.അദ്ദേഹം തന്റെ മെഡിക്കൽ രേഖകൾ പുറത്തുവിടാൻ വിസമ്മതിക്കുന്നു. ഞാനത് ചെയ്തു കഴിഞ്ഞു. ആധുനിക കാലഘട്ടത്തിലെ മറ്റെല്ലാ പ്രസിഡന്റ് സ്ഥാനാർഥികളും അത് ചെയ്തിട്ടുണ്ട്” കമല വ്യക്തമാക്കി.

English Summary :

Tulsi Gabbard has released classified intelligence documents alleging that former U.S. President Barack Obama played a key role in promoting the narrative that Russia interfered in the 2016 election to help Donald Trump

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ...

എൻ അരുൺ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി

എൻ അരുൺ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കോതമംഗലം: സി പി ഐ...

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍!

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍! തിരുവനന്തപുരം:...

സ്കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 4 മരണം

സ്കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 4 മരണം ജയ്പൂര്‍: സ്കൂൾ കെട്ടിടത്തിന്‍റെ മേല്‍ക്കൂര...

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം വയനാട്: സുൽത്താൻബത്തേരി വാഴവറ്റയിൽ ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു....

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

Related Articles

Popular Categories

spot_imgspot_img