web analytics

റീമയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്…!

റീമയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്…!

കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ജീവനൊടുക്കിയ റീമയുടെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു. തന്റെയും കുഞ്ഞിന്റെ മരണത്തിന് ഭർത്താവ് കമൽരാജും ഭർത്താവിന്റെ അമ്മ പ്രേമയുമാണെന്ന് റീമ കുറിപ്പിൽ പറയുന്നു.

അമ്മയുടെ പ്രേരണയിൽ തന്നെയും കുഞ്ഞിനെയും ഇറക്കിവിട്ടു, കുട്ടിക്ക് വേണ്ടി തന്നോട് മരിക്കാൻ ആവശ്യപ്പെട്ടു, തുടങ്ങിയ കാര്യങ്ങളാണ് കുറിപ്പിൽ ഉള്കളത്.

ഭർത്താവിന്റെ അമ്മ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കുന്നു.

“ഈ നാട്ടിൽ നിയമവ്യവസ്ഥയിലോ നീതിയിലോ എനിക്ക് വിശ്വാസമില്ല. സ്ത്രീകൾക്ക് നീതി ലഭിക്കാറില്ല” എന്നുള്ള വാക്കുകളും കുറിപ്പിൽ കാണാം.

മലപ്പുറം വേങ്ങര സ്വദേശിനിയായ റീമ കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെ തന്റെ മകനുമായി സ്കൂട്ടറിൽ ചെന്നശേഷം കണ്ണൂർ ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.

ഞായറാഴ്ച രാവിലെയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും രണ്ടര വയസ്സുള്ള കൃഷ്ണന്റെ മൃതദേഹം ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്നലെ കണ്ടെത്തിയത്. കുഞ്ഞിന്റെ സംസ്കാര ക്രിയകൾ നടന്നു.

Summary:
Reema, who died by suicide by jumping into the river at Chempallikkund in Kannur, left behind a suicide note. In the note, she blamed her husband Kamalraj and his mother Prema for both her own and her child’s death.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img