ജനറൽ ടിക്കറ്റുമായി എസി കോച്ചില്‍ കയറിയ യുവതിയെ ടിടിഇ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; ഓടുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് ഗുരുതര പരിക്ക്

ജനറല്‍ ടിക്കറ്റുമായി എസി കോച്ചില്‍ മാറി കയറിയ യുവതിയെ ടിടിഇ ഓടുന്ന ട്രെയിനില്‍ നിന്നും തള്ളിയിട്ടു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഝലം എക്സ്പ്രസില്‍ നിന്നാണ് യുവതിയെ ടിടിഇ തള്ളിയിട്ടത്. സംഭവത്തില്‍ ഫരീദാബാദ് സ്വദേശിയായ ഭാവന എന്ന യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

യുവതി പ്ലാറ്റ്‌ഫോമിലെത്തിയപ്പോഴേക്കും ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് യുവതി എസി കോച്ചില്‍ കയറിയത്. തെറ്റായ കോച്ചിലാണു യുവതി കയറുന്നത് എന്ന് ശ്രദ്ധയില്‍പ്പെട്ട ടിടിഇ യുവതിയോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. അടുത്ത സ്റ്റേഷനില്‍ ഇറങ്ങി ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് മാറാമെന്ന് യുവതി പറഞ്ഞെങ്കിലും ടിടിഇ സമ്മതിച്ചില്ല.

തുടർന്ന് പിഴ ഈടാക്കിയാലും പ്രശ്നമില്ലെന്ന് യുവതി അറിയിച്ചു. എന്നാല്‍ ആദ്യം യുവതിയുടെ സാധനങ്ങള്‍ ട്രെയിനിന് പുറത്തേക്ക് വലിച്ചെറിഞ്ഞ ടിടിഇ പിന്നാലെ യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. പുറത്തേക്കു വീണ യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി. യുവതി അപകടത്തിൽപ്പെട്ടതു കണ്ട ട്രെയിനിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റിട്ടണ്ട്. ടിടിഇ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

 

Read Also: മദ്യപാനത്തെ തുടര്‍ന്ന് തര്‍ക്കം; കാസർ​ഗോഡ് ജേഷ്ഠന്‍ സഹോദരനെ വെടിവെച്ച് കൊന്നു

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

Related Articles

Popular Categories

spot_imgspot_img