web analytics

പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിത പ്രഖ്യാപനവുമായി ട്രംപ്; മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ ഡോണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നു വിവരം. സെപ്റ്റംബർ 21 മുതൽ 23 വരെ മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ട്രംപ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കും. Trump is set to meet with Modi

പ്രസിഡന്റായിരിക്കെ ട്രംപും (2017-2021) മോദിയും തമ്മിൽ ശക്തമായ ബന്ധമായിരുന്നു. മോദിയുടെ യുഎസ് സന്ദർശനം 21 മുതൽ ഉണ്ടായിരിക്കുമെന്ന് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ റാലി, ഇന്ത്യയിലെ ‘നമസ്തേ ട്രംപ്’ എന്നീ പരിപാടികൾ വലിയ ചർച്ചയായി. പ്രതിരോധ മേഖലയിൽ തന്ത്രപരമായ സഹകരണത്തിലൂടെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിൽ ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

മിഷിഗണിലെ ഫ്ലിന്റിൽ നടന്ന പ്രചരണ പരിപാടിയിൽ ഇന്ത്യയുമായുള്ള യുഎസ് ബന്ധത്തെ കുറിച്ച് സംസാരിക്കവെയാണ് ട്രംപ് കൂടിക്കാഴ്ച പ്രഖ്യാപിച്ചത്. എവിടെ വച്ചാകും കൂടിക്കാഴ്ച എന്നതടക്കമുള്ള വിശദാംശങ്ങൾ ട്രംപ് പുറത്തുവിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

ബംഗ്ലദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി; 7 പേർ അറസ്റ്റിൽ‌

ബംഗ്ലദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി ധാക്ക ∙...

കോഴിക്കോട് നാടിനെ നടുക്കിയ കൊലപാതകം: ആറു വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ

കോഴിക്കോട് ആറു വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ കോഴിക്കോട് ∙...

ഗിൽ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ഇഷാൻ കിഷനും ടീമിൽ

ഗിൽ പുറത്ത്, സഞ്ജു അകത്ത്; ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു,...

അയർലൻഡിൽ മലയാളി യുവാവ് മരിച്ച നിലയിൽ; കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയുടെ വേർപാട് വിശ്വസിക്കാനാവാതെ പ്രിയപ്പെട്ടവർ

അയർലൻഡിൽ മലയാളി യുവാവ് മരിച്ച നിലയിൽ; മരിച്ചത് കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ബെൽഫാസ്റ്റ്...

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു

രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾ ചരിഞ്ഞു ഗുവാഹത്തി: അസമിലെ ഹൊജായ്...

Related Articles

Popular Categories

spot_imgspot_img