ജയിച്ചാൽ കുടിയേറ്റം തടയാൻ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെ സമർദത്തിലാക്കാൻ പുതിയ തന്ത്രവുമായി ട്രംപ്. തൻ്റെ ആദ്യ തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റം തടയുമെന്ന പ്രഖ്യാപനം റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ ഏറെ തുണച്ചു.
അന്ന് മെക്സിക്കൻ കുടിയേറ്റമായിരുന്നു ചർച്ച എന്നാൽ ഇപ്പോൾ കുടിയേറ്റക്കാരെ തുരത്താൻ പുതിയ തന്ത്രം പ്രയോഗിക്കുമെന്ന പ്രഖ്യാപനവുമായി ട്രംപ്.യു.എസി.ലേക്ക് അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയാത്ത ചൈനയ്ക്ക് ഉൾപ്പെടെ സെസ് ചുമത്തുമെന്നാണ് പ്രഖ്യാപനം.
അരിസോണയിൽ നടന്ന ഒരു പരിപാടിയിൽ പ്രേക്ഷകരുടെ ചോദ്യത്തിനിടെ ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. ചുമത്തുന്ന സെസ് എത്രയാണെന്ന് അദ്ദേഹം പറഞ്ഞില്ല.
ഇതോടെ അതിർത്തി സുരക്ഷ വലിയ ചർച്ചയാക്കാൻ ട്രംപിന് കഴിഞ്ഞു. യൂറോപ്പിൽ അടുത്തിടെ ഉണ്ടായ സംഘർഷങ്ങൾ പരിഹരിക്കുന്നതിൽ പ്രസിഡൻ്റ് ജോ ബൈഡൻ പരാജയമാണെന്നാണ് ട്രംപിൻ്റെ വാദം.
നീലച്ചിത്ര നടിയ്ക്ക് പണം നൽകിയത് മറച്ചുവെക്കാൻ കൃതൃമ രേഖകൾ ചമച്ച കേസിൻ ട്രംപ് കുറ്റക്കാരനാണെന്ന് വിധി വന്നിരുന്നു. ഇതിൽ നിന്നും ശ്രദ്ധ തിരിക്കാർ പുതിയ വിവാദങ്ങൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.