സർക്കാർ സ്ഥാപനങ്ങളിലെ വൈവിധ്യങ്ങൾ തടയുന്നതിന്റെ ഭാഗമായി എംബസികളിൽ ഇനി മറ്റു പതാകകൾ പാടില്ലെന്ന് ട്രംപ് ഭരണകൂടം. വൺ ഫ്‌ളാഗ് പോളിസി എന്ന പേരിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. Trump administration with one flag policy
സ്വവർഗാനുരാഗത്തിന്റെയും മറ്റും പതാകകൾ എംബസികളിൽ നിന്നും നീക്കം ചെയ്യാൻ ഉത്തരവിൽ പറയുന്നു. 2023 ൽ വൈറ്റ്‌ഹൈസിൽ നടന്ന പ്രൈഡ് മാസ ആഘോഷത്തിനിടയ്ക്ക് സ്വവർഗാനുരാഗത്തിന്റെ പതാകകൾ പ്രദർശിപ്പിച്ചിരുന്നു.
അമേരിക്കയ്ക്ക് ഉള്ളിലും വിദേശത്തുമുള്ള യു.എസ്. സ്ഥാപനങ്ങളിൽ അമേരിക്കൻ പതാക മാത്രമേ പറക്കാൻ പാടുള്ളുവെന്ന് ഉത്തരവിൽ പറയുന്നു. ട്രാൻസ്‌ജെൻഡറുകളുടെ അവകാശങ്ങൾ എടുത്തുകളഞ്ഞ ട്രംപ് ഭരണകൂടം സ്വവർഗാനുരാഗത്തെ പിന്തുണയ്ക്കുന്ന പതാക പോലും പറപ്പിയ്ക്കില്ലെന്ന് ഇതോടെ വ്യക്തമായി.