News4media TOP NEWS
ഇടുക്കി അടിമാലിയിൽ പ്ലസ്‌ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി ഫീസ് വർധനയിൽ പ്രതിഷേധം; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് കട്ടപ്പന നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് യുവാവ് ! പിന്തുടർന്ന് പിടികൂടി പോലീസും മണ്ഡല, മകരവിളക്ക്: സുരക്ഷിത ശബരിമല യാത്രയ്ക്ക് കോട്ടയം പോലീസിന്റെ വിഡിയോയും QR കോഡും !

52 ദിവസം തീരത്ത് വറുതി; സംസ്ഥാനത്ത് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ

52 ദിവസം തീരത്ത് വറുതി; സംസ്ഥാനത്ത് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ
May 22, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ. ഇത്തവണ ട്രോളിങ് നിരോധനം 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ട്രോളിങ് നിരോധന സമയത്ത് ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പു നൽകി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങൾ കൈക്കൊള്ളണം. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്നും മന്ത്രി അറിയിച്ചു.

കൊല്ലം ജില്ലയിലെ നീണ്ടകര ഹാർബർ ട്രോളിങ് നിരോധന കാലഘട്ടത്തിൽ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വർഷവും തുടരാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകണം. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു.

കടൽ- തീര സുരക്ഷയുടെ ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും ബയോമെട്രിക് ഐ.ഡി. കാർഡ്/ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഏകീകൃത കളർ കോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകൾ ട്രോളിംഗ് നിരോധന കാലയളവിൽ തന്നെ അടിയന്തിരമായി കളർ കോഡിംഗ് നടത്തണമെന്നും യോഗത്തിൽ തീരുമാനിച്ചു.

 

Read Also: യൂറോപ്പ് ജീവിതം സ്വപ്നം കണ്ടിരിക്കുന്നവർക്ക് ഇരുട്ടടി; യാത്രയ്ക്ക് ഇനി ചിലവേറും, ഷെങ്കൻ വിസ ഫീസ് വർധിപ്പിച്ച് യൂറോപ്യന്‍ കമ്മീഷൻ

Read Also: കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്‌സാമിനേഷൻ, സേനകളില്‍ 1103 ഒഴിവുകള്‍; വനിതകൾക്കും അവസരം, സൗജന്യമായി ഇപ്പോൾ അപേക്ഷിക്കാം

Read Also: ചിക്കൻ്റെ പൈസ നൽകിയില്ല; റിസോർട്ട് ഉടമയ്ക്ക് ആൾക്കൂട്ട മർദ്ദനം

 

Related Articles
News4media
  • Kerala
  • Top News

ഇടുക്കി അടിമാലിയിൽ പ്ലസ്‌ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

News4media
  • Kerala
  • News
  • Top News

ഫീസ് വർധനയിൽ പ്രതിഷേധം; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

News4media
  • Kerala
  • Top News

കട്ടപ്പന നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് യുവാവ് ! പിന്തുടർന്ന് പിടി...

News4media
  • Kerala
  • News
  • Top News

മണ്ഡല, മകരവിളക്ക്: സുരക്ഷിത ശബരിമല യാത്രയ്ക്ക് കോട്ടയം പോലീസിന്റെ വിഡിയോയും QR കോഡും !

News4media
  • Kerala
  • News
  • Top News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിക്കാൻ ശ്രമം; കായികാധ്യാപകന്‍ അറസ്റ്റില്‍

News4media
  • Kerala
  • News
  • Top News

പച്ച മത്തിക്ക് പിന്നാലെ ഉണക്ക മത്തിയുടെ വിലയും ഉയരുന്നു; ഇനി എന്തുകൂട്ടി ചോറുണ്ണുമെന്ന് മലയാളികൾ

News4media
  • Kerala
  • News
  • Top News

ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി മുതല്‍; ഇത്തവണ 52 ദിവസം; ഒരുക്കങ്ങൾ പൂർത്തിയായി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]