web analytics

യു.കെയിൽ യുവ മലയാളി എൻജിനീയർക്ക് ദാരുണാന്ത്യം ! 36 കാരനായ പാലക്കാട് സ്വദേശിയുടെ അപ്രതീക്ഷിത വേർപാട് ടെന്നീസ് കളിക്കിടെ

യു കെയിൽ മലയാളി യുവാവിന് അപ്രതീക്ഷിത വേർപാട്. സ്കോട്ട്ലൻഡ് മലയാളിയായ നാറ്റ്വെസ്‌റ് ബാങ്ക് ടെക്നോളജി ഓഫിസര്‍ മനീഷ് നമ്പൂതിരിയാണ് കുഴഞ്ഞുവീണു മരിച്ചത്. ഇന്നലെ വൈകിട്ട് ടെന്നീസ് കളിക്കിടെയാണ് സംഭവം. കളിക്കിടെ അസ്വസ്ഥതയോടെ കുഴഞ്ഞു വീണ മനീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സുഹൃത്തുക്കളും പാരാമെഡിക്സും കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല.

കഴിഞ്ഞ നാലു വര്‍ഷമായി സ്‌കോട്‌ലന്‍ഡില്‍ ജീവിക്കുന്ന 36 കാരനായ മനീഷിന്റെ മരണം വിശ്വസിക്കാനാവാതെ നിൽക്കുകയാണ് എഡിന്‍ബറക്കടുത്തു ലീവിങ്സ്റ്റണിലെ മലയാളി കുടുംബങ്ങള്‍. ലിവിങ്സ്റ്റണ്‍ മലയാളി സമൂഹത്തില്‍ വളറ്‍൪റ് സജീവമായി നിന്നിരുന്ന യുവാവായിരുന്നു മനീഷ്.

ഒരു മാസം മുൻപാണ് പുതിയ വീട് വാങ്ങിയത്. സന്തോഷത്തിന്റെ തിരി അണയും മുന്‍പേ എത്തിയ ദുരന്തം താങ്ങാനാവാതെ തേങ്ങുന്ന മനീഷിന്റെ പത്‌നി ദിവ്യയെ എങ്ങിനെ ആശ്വസിപ്പിക്കണം എന്നറിയാതെ കുഴങ്ങുകയാണ് മലയാളി സമൂഹം ഒന്നടങ്കം. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡില്‍ ജോലി ചെയ്തിരുന്ന മനീഷ് പിന്നീട നാറ്റ്വെസ്‌റ് ബാങ്കിൽ ജോലിക്കു കയറിയിരുന്നു.

പാലക്കാട് ഷൊര്‍ണൂരിന് അടുത്തുള്ള ആറ്റൂരിലെ പ്രശസ്തമായ നമ്പൂതിരി കുടുംബത്തിലെ അംഗമാണ് മനീഷ്. അച്ഛന്‍ എം ആര്‍ മുരളീധരന്‍. അമ്മ നളിനി മുരളീധരന്‍. ഏക സഹോദരന്‍ അഭിലാഷ്. പോലീസ് മൃതദേഹം ലിവിങ്സ്റ്റണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. മനീഷിന്റെ വേർപാടിൽ ന്യൂസ്‌ 4 മീഡിയ അനുശോചനം അറിയിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

പുനലൂർ പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം;  തീകൊളുത്തിയ ശേഷം ഓടിക്കയറി

പുനലൂർ പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം;  തീകൊളുത്തിയ ശേഷം ഓടിക്കയറി കൊല്ലം: പുനലൂര്‍...

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തിരികെയെത്തി; ട്രെയിൻ തട്ടി മരണം

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തിരികെയെത്തി; ട്രെയിൻ തട്ടി മരണം അമ്പലപ്പുഴ: കാപ്പ...

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ...

Related Articles

Popular Categories

spot_imgspot_img