വാഹനാപകടത്തിൽ നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം.മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവന്നിരുന്ന അലീഷ്യ ജോസാണ് അപകടത്തിൽ മരിച്ചത്. നൃത്ത പരിപാടിക്കായി പോകവെ ഇന്നലെ അർധരാത്രി മൈസൂരിൽ വെച്ചാണ് അപകടം ഉണ്ടായത്. Tragic end for Malayali dance teacher
അലീഷ്യയോടൊപ്പം ഭർത്താവ് ജോബും ണ്ടായിരുന്നു. അർധരാത്രി മൈസൂരിൽ വെച്ച് അവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വിദഗ്ധ പരിശോധനക്കും, തുടർ ചികിത്സക്കുമായി നാട്ടിലേക്ക് കൊണ്ടു വരുന്ന വഴി ഗുണ്ടൽപേട്ടിൽ വെച്ച്സ്ഥിതി ഗുരുതരമാകുകയും മരിക്കുകയുമായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഭർത്താവ് ജോബിൻ ചികിത്സയിൽ കഴിയുകയാണ്. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ മൈത്രിനഗറിലെ ജോസിയുടെയും, റീനയുടെയും മകളാണ് അലീഷ്യ. പരിക്കേറ്റ ജോബിൻ ചികിത്സയിൽ കഴിയുകയാണ്. ടി വി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ്യ.