ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നു; അഞ്ചു പേർക്ക് ദാരുണാന്ത്യം

ഹുമയൂൺ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നു; അഞ്ചു പേർക്ക് ദാരുണാന്ത്യം

ഡൽഹി: ഹുമയൂണിന്റെ ശവകുടീരത്തിന്റെ ഒരു ഭാഗം തകർന്നു വീണ് അപകടം. അഞ്ചു പേർ മരിച്ചതായാണ് റിപ്പോർട്ട്. ഹുമയൂണിന്റെ ശവകുടീരത്തിന് സമീപമുള്ള വിശ്രമമുറിയാണ് തകർന്നു വീണത്.

ഹുമയൂൺ ശവകൂടിരത്തിന് സമീപമുള്ള ദർഗ്ഗയോട് ചേർന്ന കെട്ടിടത്തിലാണ് അപകടം നടന്നത്. സംഭവ സ്ഥലത്തു നിന്ന് 11 പേരെ രക്ഷപ്പെടുത്തി വൈദ്യചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഇന്ന് ഉച്ചകഴിഞ്ഞ് ഏകദേശം 3:51 നാണ് അപകടം നടന്നത്. എൻഡിആർഎഫ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമിച്ച സ്മാരകമാണ് ഇത്. ദിവസവും നിരവധി വിനോദ സഞ്ചാരികളാണ് ഇവിടം സന്ദർശിക്കാനെത്താറുള്ളത്.

കാർ ലോറിയിൽ ഇടിച്ചുകയറി; നടൻ ബിജുക്കുട്ടന് പരിക്ക്

പാലക്കാട്: വാഹനാപകടത്തിൽ നടൻ ബിജുക്കുട്ടന് പരിക്കേറ്റു. പാലക്കാട് കണ്ണാടിയിൽ വച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ ആറുമണിക്കാണ് സംഭവം.

കോയമ്പത്തൂരിൽ നിന്ന് മടങ്ങി വരികയായിരുന്നു ബിജുക്കുട്ടൻ. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കണ്ണാടി വടക്കുമുറിയിൽ വച്ച ദേശീയപാതയ്ക്കരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു.

അപകട സമയത്ത് ബിജുക്കുട്ടൻ ആയിരുന്നില്ല കാർ ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ്‌ അപകടകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

താര സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊച്ചിയിലേക്ക് പോകും വഴിയാണ് അപകടം നടന്നത്.

പരുക്കേറ്റ ബിജുക്കുട്ടനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജുക്കുട്ടന്റെ കൈക്കാണ് പരുക്ക് പറ്റിയതെന്നും പരുക്ക് സാരമുള്ളതല്ല എന്നുമാണ് പുറത്തുവരുന്ന വിവരം.

അപകടത്തിൽ ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയശേഷം ബിജുക്കുട്ടന്‍ എറണാകുളത്തേക്ക് തിരിച്ചു.

വിമാനത്തിൽ സാങ്കേതിക തകരാർ: എയർ ഏഷ്യ വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻ‌ഡിങ്

എയർ ഏഷ്യ വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻ‌ഡിങ്. ക്വാലാലംപൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന വിമാനത്തിൽ ഇന്നലെ രാത്രി 11.25 ന് ആയിരുന്നു സംഭവം.

വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്. ചെന്നൈ എയർ ട്രാഫിക് കൺട്രോളിനെ പൈലറ്റ് വിവരം അറിയിച്ചതിനു പിന്നാലെ വിമാനം ഉടൻ ലാൻഡ് ചെയ്യാൻ നിർദേശം നൽകുകയായിരുന്നു.

147 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. നിലവിൽ വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിലാണ് യാത്രക്കാർ. ഇന്നു വൈകിട്ട് 5 മണിക്ക് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടും.

അഗ്നിരക്ഷാ സേനയും ആംബുലൻസുകളും ഉൾപ്പെടെ എല്ലാ അടിയന്തര സേവനങ്ങളും വിന്യസിച്ച ശേഷമാണ് ലാൻഡിങ്ങിനു നിർദേശം നൽകിയത്.

Summary: A tragic accident occurred near Humayun’s Tomb in Delhi when part of a nearby rest house collapsed, killing five people. The incident took place in a building adjacent to a Dargah near the historic monument.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ യുടെ സവിശേഷതകൾ:

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ...

അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു; സംസ്ഥാനത്ത് 9 ഡാമുകളില്‍ റെഡ് അലേര്‍ട്ട്

അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു; സംസ്ഥാനത്ത് 9 ഡാമുകളില്‍ റെഡ് അലേര്‍ട്ട് തിരുവനന്തപുരം:...

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ; പദ്ധതി​യെ ചെറുക്കുമെന്ന്​ ഹമാസ്

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രായേൽ; പദ്ധതി​യെ ചെറുക്കുമെന്ന്​ ഹമാസ് ഗസ്സ: ഇസ്രായേൽ...

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി കൊച്ചി: എയര്‍ ഇന്ത്യ വിമാനം നേരത്തെ പുറപ്പെട്ടതിനെ...

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ...

കുറ്റകൃത്യങ്ങൾ മുൻകൂട്ടി പ്രവചിച്ച് അത് സംഭവിക്കാതെ നോക്കാൻ എഐ പോലീസിങ്ങ് സംവിധാനവുമായി ബ്രിട്ടീഷ് സർക്കാർ

കുറ്റകൃത്യങ്ങൾ മുൻകൂട്ടി പ്രവചിച്ച് അത് സംഭവിക്കാതെ നോക്കാൻ എഐ പോലീസിങ്ങ് സംവിധാനവുമായി...

Related Articles

Popular Categories

spot_imgspot_img