ഇടുക്കി കാഞ്ചിയാർ കല്‍ത്തൊട്ടിയില്‍ കട കേന്ദ്രീകരിച്ച് മിനി ബാർ മോഡലിൽ മദ്യവിൽപ്പന നടത്തിയ വ്യാപാരി പിടിയിൽ. കല്‍ത്തൊട്ടി ഏഴാചേരി ഷിബു ചെറിയാന്‍(45) ആണ് കട്ടപ്പന എക്‌സൈസിന്റെ പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ പക്കല്‍നിന്ന് മൂന്നുലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സജി ജി, മനോജ് സെബാസ്റ്റ്യന്‍, ജെയിംസ് മാത്യു, എം സി സാബു, എസ് അനന്തു, സിന്ധു വേലായുധന്‍ എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
മോഷ്ടാക്കൾ കയറാതിരിക്കാൻ സ്ഥാപിച്ച വേലി തന്നെ മോഷ്ടിച്ചു….! നാലുപേർ അറസ്റ്റിൽ
ഇടുക്കി മൈലാടുംപാറയിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഏലം ഗവേഷണ കേന്ദ്രത്തിന്റെ ഇരുമ്പുവേലി മോഷ്ടിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. നെടുങ്കണ്ടം ചവറമെട്ട് റോഡരി കത്ത് വീട്ടിൽ സജീർ (47), മൈനർസിറ്റി നെടുംപള്ളി യിൽ ബിനീഷ് (30), പച്ചടി കരിക്കാട്ടൂർ വീട്ടിൽ കിരൺ (33), മൈനർസിറ്റി ചെരുവിളപുത്തൻവീട്ടിൽ ദിലീപ് (38) എന്നിവരാണ് അറസ്റ്റിലായത്.
കാറിൽ എത്തിയ സംഘം കുമളി-പൂപ്പാറ റോഡിൽ ഏലം ഗവേഷണകേന്ദ്രത്തിന്റെ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന പതിനൊന്നു ഇരുമ്പ് കേഡറുകൾ മോഷ്ടിക്കുകയായിരുന്നു. ഇവ കാറിൽ കയറ്റുന്നതിനിടെ സുരക്ഷാ ജീവനക്കാർ കണ്ടതോടെ മൂന്നുപേർ ഓടി രക്ഷപ്പെട്ടു. കാറിനുള്ളിലായിരുന്ന സജീറിനെ സുരക്ഷാ ജീവനക്കാരും നാട്ടുകാരും ചേർന്ന് തടഞ്ഞു വെച്ച് പോലീസിന് കൈമാറുകയായിരുന്നു.
പിന്നീട് ഉടുമ്പൻചോല പോലീസ് നടത്തിയ അന്വേഷണത്തി ലാണ് ബാക്കി മൂന്നുപേർ പിടിയിലായത്. സർക്കാർ സ്ഥാപനമായതിനാൽ പൊതുമുതൽ നശിപ്പിച്ചതിനും പ്രതികൾക്കെതിരേ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.









