നിയന്ത്രണങ്ങള്‍ ലംഘിച്ച് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികള്‍ക്ക് അതേരീതിയിൽ പൊലീസിന്റെ പണി. സഞ്ചാരികള്‍ ഊരിവച്ച വസ്ത്രങ്ങളെടുത്ത് പൊലീസ് സ്ഥലം വിട്ടതോടെ സഞ്ചാരികൾ കുടുങ്ങി. കര്‍ണാടകയിലെ ചിക്ക്മഗളൂരുവിനടുത്തുള്ള മുദിഗെരെയിലാണു സംഭവം.മുദിഗെരെയിലെ ചാര്‍മാഡി വെള്ളച്ചാട്ടത്തില്‍ ആണ് കുളിക്കാനിറങ്ങിയത്. (Tourists who broke the rules and jumped into the waterfall, the police seized their clothes)
ശക്തമായ മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടം ഉള്‍പ്പെടെ നീരൊഴുക്കുള്ള സ്ഥലങ്ങളില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചവർക്കെതിരെയാണ് പൊലീസ് കൗതുകമുണര്‍ത്തുന്ന ‘ശിക്ഷാനടപടി’ സ്വീകരിച്ചത്.
പാതിവസ്ത്രത്തിലും അര്‍ധനഗ്നരായും പൊലീസിനു പിന്നാലെ എത്തി വസ്ത്രം തിരിച്ചുനല്‍കാന്‍ അപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍, പൊലീസ് ഇവരെ ശാസിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ വസ്ത്രങ്ങളെടുത്ത് പൊലീസ് ജീപ്പില്‍ കൊണ്ടുപോയി വയ്ക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.