തൊടുപുഴ: വെള്ളച്ചാട്ടം കണ്ടു നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ വിനോദ സഞ്ചാരികൾ കുടുങ്ങി. ഇടുക്കി തൊമ്മന്‍കുത്ത് ആനചാടി കുത്തിലാണ് സംഭവം. സ്ത്രീകളും കുട്ടികളുമടങ്ങിയ 15 പേരാണ് കുടുങ്ങിയത്.(Tourists trapped in flash flood)
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കുത്തിയൊലിച്ചെത്തിയ വെള്ളം കണ്ട് ഭയന്ന എറണാകുളം സ്വദേശികളായ വിനോദ സഞ്ചാരികൾ തൊമ്മന്‍കുത്ത് ആനചാടി കുത്തില്‍ ഒറ്റപ്പെടുകയായിരുന്നു. ഇവരുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തി. എന്നാല്‍ പുഴയിലെ ഒഴുക്ക് കൂടുതലായതിനാൽ ഇവര്‍ക്ക് മറുകരയിലെത്താനായില്ല.
തുടർന്ന് വൈകിട്ട് ആറ് മണിയോടെ തൊടുപുഴയില്‍ നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു.