ചെന്നൈ: ലഡുവിനൊപ്പം ടൊമാറ്റോ സോസ് നല്‍കിയില്ലെന്ന് ആരോപിച്ച് മലയാളി ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ചതായി പരാതി. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം.
കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നത്. പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മര്‍ദിച്ചത്. തിരൂരങ്ങാടി സ്വദേശികളായ നിസാര്‍, താജുദ്ദീന്‍, വേങ്ങര സ്വദേശി സാജിദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഹോട്ടലിലെത്തിയ ചിലര്‍ ലഡുവിനൊപ്പം ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് പറഞ്ഞ് തര്‍ക്കമുണ്ടാക്കിയെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്. യുവാക്കള്‍ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു.
ഇതിനു പിന്നാലെ ഇരുമ്പ് പൈപ്പ് കൊണ്ട് ജീവനക്കാരെ ക്രൂരമായി ആക്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ ജീവനക്കാരുടെ തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉൾപ്പെടെയാണ് പൊലീസിന് പരാതി നൽകിയത്.
ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ചെളിവെള്ളം തെറിച്ചു; കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ലു തകര്‍ത്ത് ബൈക്ക് യാത്രികർ
ഹരിപ്പാട്: ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ചെളിവെള്ളം തെറിപ്പിച്ചെന്ന പേരില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ലു തകര്‍ത്തവര്‍ പിടിയിൽ.
തൃക്കുന്നപ്പുഴ സ്വദേശികളായ ഷബീര്‍, അന്‍സാര്‍ എന്നിവരെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെ വൈകുന്നേരം ആറോടെ ദേശീയപാതയില്‍ ചേപ്പാടാണ് സംഭവം.
തൃശ്ശൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ബൈക്ക് യാത്രികരായ ഷബീറിന്റെയും അന്‍സാറിന്റെയും ദേഹത്തേക്ക് ചെളിവെള്ളം തെറിച്ചു.
ഇതിനെത്തുടര്‍ന്ന് ഇവര്‍ ബസ് തടഞ്ഞുനിര്‍ത്തുകയും കല്ലെടുത്ത് ഗ്ലാസിലെറിയുകയും ചെയ്തു. ഏറുകൊണ്ട് ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ചില്ലുകൊണ്ട് ബസ് ഡ്രൈവറായ അനില്‍കുമാറിന്റെ കാലിന് നിസ്സാര പരിക്കുപറ്റി.
സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.