മരിച്ച പ്രിയപ്പെട്ടവരുടെ ചിതാഭസ്മം വീട്ടിൽ സൂക്ഷിക്കാറുണ്ട്. സാധാരണ വളരെ പവിത്രമായായാണ് അത് ആളുകൾ സൂക്ഷിക്കാറ്. എന്നാൽ ചിലപ്പോഴെങ്കിലും അശ്രദ്ധമായി ഇത് കൈകാര്യം ചെയ്യുന്നതും നാം കാണാറുണ്ട്.
അതുപോലെ ലിവിംഗ് റൂമിൽ സൂക്ഷിച്ചിരുന്ന തന്റെ അച്ഛന്റെ ചിതാഭസ്മം തന്റെ മകൻ തിന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഒരു യുവതി. ഇതിന്റെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
നതാഷ എമെനി എന്ന യുവതിയാണ് അച്ഛന്റെ ചിതാഭസ്മം തന്റെ കുട്ടി കഴിച്ചതിനെ കുറിച്ച് പറഞ്ഞത്. കുഞ്ഞിനെ മുറിയിൽ തനിച്ചാക്കി വസ്ത്രങ്ങൾ മാറ്റിവെക്കാൻ പോയതായിരുന്നത്രെ നതാഷ. എന്നാൽ, അവൾ തിരികെയെത്തിയപ്പോൾ, കണ്ടത് അവളുടെ ഒരു വയസ്സുള്ള മകൻ കോഹ മരിച്ചുപോയ തന്റെ പിതാവിന്റെ ചിതാഭസ്മത്തിൽ കുളിച്ച് നിൽക്കുന്നതാണ്.
മുറിയിൽ പാത്രത്തിൽ നിന്നും വീണ നിലയിൽ ചിതാഭസ്മവും കാണാം. ഇത് തന്നെ ഏറെ വേദനിപ്പിച്ചു എന്നും നതാഷ പറയുന്നു. അതിൽ ചിതാഭസ്മത്തിൽ കുളിച്ച് കുട്ടി അമ്പരന്ന് നിൽക്കുന്നത് കാണാം.
ആവർത്തിച്ച് ആവർത്തിച്ച് കുട്ടി തന്റെ അച്ഛനെ തിന്നു എന്ന് യുവതി പറയുന്നതും കേൾക്കാം.
ഒരുവയസ് മാത്രമുള്ള കുട്ടി ആകെ പകച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാം. സമ്മിശ്ര പ്രതികരണങ്ങളാണ് ഈ പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.