കുഞ്ഞു നിർത്താതെ കരയുന്നതിന് പിന്നിൽ ദുഷ്ട ശക്തികളെന്ന വിശ്വാസം: പിഞ്ചുകുഞ്ഞിനെ ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചത് 40 തവണ

അസുഖം മാറാനായി ഒരു മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചത് 40 തവണ. കുഞ്ഞിന്‍റെ വയറിലും തലയിലുമായി 30 മുതല്‍ 40 തവണ പൊള്ളിച്ചിട്ടുണ്ട്. ഒഡിഷയിലെ നബറങ്പുരിലാണ് സംഭവം.

ഗുരുതരാവസ്ഥയിലായ കുഞ്ഞ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉമക്കോട്ടൈ സബ് ഡിവിഷണല്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് കുഞ്ഞ് ഇപ്പോൾ.

ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചാല്‍ കുഞ്ഞിന്‍റെ അസുഖം മാറുമെന്ന മാതാപിതാക്കളുടെ അന്ധവിശ്വാസമാണ് എല്ലാത്തിനും കാരണം. കുഞ്ഞ് അപകടനില തരണം ചെയ്തുവെന്ന് നബറങ്പുര്‍ ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

പത്തു ദിവസങ്ങളോളമായി കുഞ്ഞിന് കടുത്ത പനിയുണ്ട്. കുഞ്ഞ് നിര്‍ത്താതെ കരയുന്നുമുണ്ടായിരുന്നു. ദുഷ്ടശക്തികള്‍ കുഞ്ഞിനെ ശല്യപ്പെടുത്തുന്നത് കാരണമാണ് കുഞ്ഞ് കരയുന്നത് എന്ന് വീട്ടുകാര്‍ കരുതി.

ദുഷ്ടശക്തികളെ തുരത്താനാണ് കുഞ്ഞിന്‍റെ ശരീരത്തില്‍ ഇരുമ്പുവടി പഴുപ്പിച്ച് വച്ചത്. പനിയുള്ള കുഞ്ഞിനെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കേണ്ടതിനു പകരം കുഞ്ഞിനോട് ചെയ്തത് ക്രൂരതയാണെന്ന് മെഡിക്കല്‍ ഓഫീസര്‍ പ്രതികരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി

വാഗമണ്ണിൽ പണം വെച്ച് ചീട്ടുകളി വാഗമണ്ണിൽ പണം വെച്ച് ചീട്ടു കളിച്ച 20...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

Related Articles

Popular Categories

spot_imgspot_img