പൗരന്മാരുടെ സംരക്ഷണം ഉറപ്പിക്കുന്നതിനായി പ്രതിരോധകവചം തീര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യം കരുത്തോടെ ഏതറ്റംവരെയും പോകും എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു 2016 സെപ്റ്റംപര്‍ 28 എന്ന ദിനം.ജമ്മുകശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയായിരുന്നു പാക് അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം. സര്‍ജിക്കല്‍ സ്ട്രൈക്കന്ന് വിശേഷിപ്പിച്ച മിന്നലാക്രമണത്തിന് ഏഴ്‌വര്‍ഷം തികയുന്ന ഈ വേളയില്‍ ഉറി ആക്രമണത്തിന് പിന്നിലുള്ള പുറത്ത് വരാത്ത വെളിപ്പെടുത്തലുകളും ദൃശ്യങ്ങളും ഇപ്പോള്‍ ജനതയ്ക്ക് മുമ്പില്‍ വെളിപ്പെട്ടു.
അമ്പരപ്പിച്ച മിന്നലാക്രമണം
2016 സെപ്റ്റംബര്‍ 18 ന് രാവിലെ 5.30ഓടെയാണ് നിയന്ത്രണരേഖയില്‍ നിന്ന് ആറ് കിലോമീറ്റര്‍ ദൂരം അകലെയുള്ള ഉറി ബ്രിഗേഡ് ക്യാമ്പില്‍ ജൈഷേ മുഹമ്മദ് ഭീകരര്‍ നുഴഞ്ഞു കയറി ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം ഒട്ടും പ്രതീക്ഷിക്കാത്ത ആക്രമണമായിരുന്നു അത്. ബ്രിഗേഡ് ക്യാമ്പിന്റെ കമ്പിവേലി മുറിച്ചു മാറ്റിയ ഭീകരസംഘം മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ആക്രമണം. സൈനിക ക്യാംപില്‍ 17 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചു. 2016 സെപ്തംബര്‍ പതിനെട്ടിന് ജെയ്ഷെ ഭീകരര്‍ ഉറിയില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 19 സൈനികരെയാണ്.
2016 സെപ്റ്റംബര്‍ 29 നായിരുന്നു ഉറി ആക്രമണത്തിന് പ്രതികാരമായി പാക് അധിനിവേശ കശ്മീരിലെ ഭീകരരുടെ കേന്ദ്രങ്ങളിലേക്ക് സൈന്യത്തിന്റെ പ്രത്യേക ദൗത്യസംഘം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഭീകരരുടെ നാല് ലോഞ്ച് പാഡുകള്‍ ( ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സജ്ജരായി ഭീകരര്‍ തങ്ങുന്ന കേന്ദ്രം) സൈന്യം തകര്‍ത്തത്.
പ്രത്യേക ദൗത്യങ്ങള്‍ക്കായി നിയോഗിക്കുന്ന സൈന്യത്തിന്റെ പാരാ കമാന്‍ഡോകളാണ് മിന്നലാക്രമണം നടത്തിയത്. അന്ന് നടത്തിയ മിന്നലാക്രണത്തിന്റെ ദൃശ്യങ്ങളില്‍ ചിലത് കഴിഞ്ഞ ജൂണില്‍ സൈന്യം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ഭീകരരുടെ ലോഞ്ച് പാഡുകളുടെ ദൃശ്യങ്ങളും കമാന്‍ഡോകള്‍ അവ തകര്‍ക്കുന്നതുമായ പുതിയ കുറച്ച് വീഡിയോകള്‍ കൂടി പുറത്തുവിട്ടിരുന്നു. ലോകത്തിന് മുന്‍പില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് തെളിയിക്കപ്പെട്ട ദിനം കൂടിയായിരുന്നു ആ മിന്നലാക്രമണം.
Reas Also:
കർണാടകയിൽ ബന്ദ്; സ്തംഭിച്ച് ജനജീവിതം, 44 വിമാനങ്ങൾ റദ്ദാക്കി