web analytics

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി: മഴ നനയാതിരിക്കാൻ ലോറിയുടെ ഉയർത്തി വെച്ച ഡംപ് ബോക്സിനടിയിൽ കയറി നിന്നു. ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം.

നെട്ടൂര്‍ സ്വദേശി 26 കാരനായ സുജില്‍ ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം.

മഴ നനയാതിരിക്കാന്‍ ഡംപ് ബോക്സിനടിയിലേക്ക് കയറി നിന്ന സുജില്‍ ഡംപ് ബോക്സിനും ചെയ്സിനും ഇടയിൽ പെടുകയായിരുന്നു.

കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ വെട്ടിച്ചു; തൃശ്ശൂരിൽ ബസ് കയറി യുവാവിന് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയില്‍

തൃശ്ശൂര്‍: റോഡിലെ കുഴിയില്‍ വീഴാതിരിക്കാനായി ബൈക്ക് വെട്ടിച്ച യുവാവ് സ്വകാര്യ ബസ് കയറി മരിച്ചു. തൃശ്ശൂര്‍ പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (32) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന അമ്മ പത്മിനിയെ ഗുരുതര പരിക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് അപകടം നടന്നത്.

ഇന്ന് രാവിലെ 7:45 ഓടെയാണ് സംഭവം. തൃപ്രയാര്‍ റൂട്ടിലോടുന്ന ബസിടിച്ചാണ് അപകടം ഉണ്ടായത്.

കുഴിയില്‍പ്പെടാതിരിക്കാന്‍ വിഷ്ണുദത്ത് സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ റോഡില്‍ വീഴുകയായിരുന്നു.

ഉടൻ തന്നെ പിന്നാലെ എത്തിയ ബസ് വിഷ്ണുദത്തിനും അമ്മയ്ക്കും മുകളിലൂടെ കയറി ഇറങ്ങി.

അപകടം നടന്ന റോഡില്‍ നിരവധി കുഴികളുണ്ട്. ഇത് അടക്കാന്‍ നാട്ടുകാരും കൗണ്‍സിലര്‍മാരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോര്‍പ്പറേഷന്‍ യാതൊരു വിധ നടപടിയെടുത്തില്ലെന്നാണ് പരാതി.

സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസും ബിജെപിയും നാട്ടുകാരും പ്രതിഷേധം നടത്തി.

പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ റോഡില്‍ കിടന്ന് ഉപരോധിച്ചു.
ഇതേ കുഴിയില്‍ വീണ് നിരവധി വാഹനങ്ങള്‍ നേരത്തെ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.

സമീപത്തുള്ള മറ്റൊരു കുഴിയില്‍ വീണ് ഒരു സ്ത്രീയും അടുത്തിടെ മരിച്ചിരുന്നു. തൃശ്ശൂര്‍ നഗരത്തിലെ ഒരു ഫാര്‍മസിയിലെ ജീവനക്കാരനായിരുന്നു വിഷ്ണു.

English Summary:

To avoid getting wet in the rain, a young man took shelter under the raised dump box of a lorry. Tragically, the dump box fell to the ground, leading to his untimely death.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ക്യാബിൻ വേർപെട്ട് റോഡിലേക്ക് വീണു

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ക്യാബിൻ വേർപെട്ട് റോഡിലേക്ക് വീണു തിരുവനന്തപുരം: തിരുവനന്തപുരം...

കേരളത്തിൽ ആദ്യമായി സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം

സഞ്ചാരികൾക്ക് വാണിങ്ങുമായി വനംവകുപ്പിൻ്റെ അലെർട്ട് സിസ്റ്റം. മറയൂർ ചന്ദന ഡിവിഷൻ്റെ കീഴിൽ...

മദ്യലഹരിയിൽ വിമാനത്തിൽ ജീവനക്കാരോട് അപമര്യാദ; നെടുമ്പാശേരിയിൽ മലയാളി യാത്രക്കാരൻ അറസ്റ്റിൽ

നെടുമ്പാശേരിയിൽ മലയാളി യാത്രക്കാരൻ അറസ്റ്റിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും മദ്യലഹരിയിലുണ്ടായ പ്രശ്നം ചര്‍ച്ചയാവുകയാണ്....

റോഡ് സുരക്ഷാ സന്ദേശവുമായി ‘ലെറ്റ് ഗോ’ — കൊച്ചിയിൽ നവംബർ 16-ന് തുടക്കം

റോഡ് സുരക്ഷാ സന്ദേശവുമായി ‘ലെറ്റ് ഗോ’ — കൊച്ചിയിൽ നവംബർ 16-ന്...

Related Articles

Popular Categories

spot_imgspot_img