തിരുവനന്തപുരം: വിഴിഞ്ഞം അപകടത്തിൻ്റെ ഞെട്ടൽ മാറും മുമ്പ് തിരുവനന്തപുരം ജില്ലയിൽ വീണ്ടും ടിപ്പർ അപകടം. പനവിള ജംഗ്ഷനിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. മലയൻകീഴ് സ്വദേശി സുധീർ ആണ് മരിച്ചത്. അമിതവേഗത്തിലെത്തിയ ടിപ്പറാണ് അപകടമുണ്ടാക്കിയത്. ഏകദേശം 3 മണിയോടെയാണ് അപകടമുണ്ടായത്. ടിപ്പറിനടിയിലേക്ക് സുധീര്‍ ഓടിച്ചിരുന്ന വാഹനം വീഴുകയായിരുന്നു. അധ്യാപകനാണ് സുധീര്‍. തലക്ക് ഗുരുതരമായി പരിക്കേറ്റ സുധീര്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.