ഏറെ ഞെട്ടലോടെ ആളുകൾ കേട്ട മരണ വാർത്തയായിരുന്നു സിനിമ താരവും ടെലിവിഷൻ അവതാരകയും മിമിക്രി താരവുമായിരുന്ന സുബി സുരേഷിന്റെത് .മിമിക്രിയിൽ പെൺകുട്ടികൾ അത്ര സജീവമല്ലാതിരുന്ന കാലത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയ താരമായിരുന്നു സുബി. സുബിയുടെ മരണവാർത്ത ഇന്നും മലയാളികൾക്ക് ഉൾക്കൊള്ളാനായിട്ടില്ലെന്നതാണ് സത്യം. ഇപ്പോഴിതാ ഓർമ്മദിവസത്തിൽ ടിനി ടോംമിന്റെ പോസ്റ്റ് ഏറെ വൈറൽ ആകുകയാണ്. കാരണം മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച വേറെ നടി മിനിസ്‌ക്രീനിൽ ഉണ്ടോയെന്ന് സംശയമാണ്.
മിമിക്രി കാലം മുതൽക്കേ സുഹൃത്തുക്കളായിരുന്നു ടിനിയും സുബിയും. ഫെയ്‌സ്ബുക്കിലൂടെയാണ് ടിനി സുബിയെ ഓർത്തത്.
”സുബി …സഹോദരി ..നീ പോയിട്ടു ഒരു വർഷം ആകുന്നു ..ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല ,ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയിൽ ആണെന്ന് ഞാൻ വിചാരിച്ചോളാം ,നിന്നേ ആദ്യമായി ഷൂട്ടിങ്ങിനു കൊണ്ടുപോയത് ഞാൻ ഇന്നും ഓർക്കുന്നു നിന്റെ അവസാന യാത്രയിലും ഞാൻ കൂടെ ഉണ്ടായിരിന്നു ..തീർച്ചയായും നമുക്കാ മനോഹര തീരത്ത് വച്ച് കണ്ടുമുട്ടാം” എന്നായിരുന്നു ടിനിയുടെ കുറിപ്പ്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരു വർഷം ആയി. ഇന്നലെ പോലെ തോന്നുന്നു , മനസ്സിൽ ഇടം പിടിക്കുന്നവർ ചുരുക്കം.പ്രണാമം, ഓർമകൾക്ക് മരണമില്ല, ചിരിച്ച മുഖവുമായി എന്നും എല്ലാവരുടെയും കൂടെ ഉണ്ടാകും, ഒരുപാട് നീ ചിരിപ്പിച്ചത് സ്ഥിരമായി കരയിക്കാനായിരുന്നു പ്രണാമം, നല്ല ആളുകൾ അങ്ങനെയാണ്, കുറച്ചു സമയകൊണ്ട് ഒരുപാട് അങ്ങ് തെരും, എന്നിട്ട് ഓടി അങ്ങോട്ട് പോവും ചെയ്യും. ആ കുറച്ചു തന്നെ മതി എന്നന്നും ഓർത്തിരിക്കാൻ എന്നിങ്ങനെയായിരുന്നു സോഷ്യൽ മീഡിയയുടെ കമന്റുകൾ.
നേരത്തെ ടിനി സുബിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചിരുന്നു. തൃപ്പൂണിത്തുറയിലെ ശ്രീജിത്ത് ആശാന്റെ ഡാൻസ് ടീമിലെ ഡാൻസറായിരുന്നു സുബി. സിനിമാലയിൽ ആളെ വേണമെന്ന് കേട്ടപ്പോൾ സുബിയോട് ചോദിച്ചു. ഓക്കെ പറഞ്ഞ പാടെ ഞങ്ങൾ ആലുവയിൽ നിന്നും ട്രെയിൻ കയറി. സുബിയുടെ കലാജീവിതത്തിന്റെ ട്രെയിൻ ഓടിത്തുടങ്ങിയത് അന്നാണെന്നാണ് ടിനി ടോം പറയുന്നത്.ഫാഷൻ ഷോ, ഡാൻസ്, സ്‌കിറ്റ്, ഒരു സ്റ്റേജിൽ തന്നെ മൾട്ടിപർപ്പസ് താരമാണ് സുബിയെന്നാണ് ടിനി പറയുന്നത്. സുബിക്കൊപ്പം മോഡലിംഗ് ചെയ്യാൻ വന്നതാണ് തന്റെ ഭാര്യ രൂപയെന്നും തങ്ങളുടെ പ്രണയം ആദ്യം മുതൽക്കെ സുബിയ്ക്ക് അറിയാമെന്നും ടിനി കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് സുബി സ്വർണ മോതിരമായിരുന്നു സമ്മാനിച്ചത്. അച്ഛൻ വിട്ടു പോയ ശേഷം ആ കുടുംബം കഷ്ടപ്പെടുന്ന കാലമായിരുന്നു അതെന്നും പരിപാടി അവതരിപ്പിച്ചു കിട്ടുന്ന കാശിൽ നിന്നും മിച്ചം പിടിച്ച് സ്വാർണം വാങ്ങിത്തരാനുള്ള ആ മനസ് സുബിയ്ക്കേ ഉണ്ടാകൂവെന്നാണ് ടിനി പറഞ്ഞത്.
Read Also : തിയറ്റർ പിടിച്ചു കുലുക്കാൻ മഞ്ഞുമ്മൽ ബോയ്സ് നാളെയെത്തും ; പ്രീ ബുക്കിങ്ങിലും റെക്കോർഡ്