പുലിപ്പേടിയിൽ ഇടുക്കി രാജാക്കാട്; പുലിയെക്കണ്ട് ഭയന്നോടി നാട്ടുകാർ
ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ മമ്മട്ടിക്കാനം മേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ. പലിയിറങ്ങിയതായുള്ള വാർത്ത പരന്നതോടെ പ്രദേശവും സമീപ ഗ്രാമങ്ങളും പുലിപ്പേടിയിലാണ്.
തിങ്കളാഴ്ച രാത്രിയിൽ മമ്മട്ടിക്കാനം മൂലം കുഴി കവലയിലാണ് പ്രദേശവാസി പുലിയെ കണ്ടത്. റോഡിൻറെ വശത്തായുള്ള തിട്ടയിൽ നിന്നും പുലി റോഡിലേയ്ക്ക് ചാടി കടന്നുപോകുകയായിരുന്നു.
പുലിയെ കണ്ട് ഭയന്ന ഇയാൾ വീട്ടിലേയ്ക്ക് ഓടിക്കയറി രക്ഷപ്പെട്ടു.
തുടർന്ന് വിവരം പഞ്ചായത്ത് അധികൃതരെ അറിയിക്കുകകയും ചെയ്തു.
പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരേയും വിവരം അറിയിക്കുകയായിരുന്നുരാത്രി തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരികരിക്കാൻ കഴിഞ്ഞില്ല.
ചൊവ്വാഴ്ച രാവിലെ പൊന്മുടി ഫോറസ്റ്റ് ഓഫീസർ പി. എ ജോൺസൺൻറെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും മനുഷ്യ- വന്യജീവി ലഘൂകരണ കോ-ഓർഡിനേഷൻ കമ്മറ്റി അംഗം കെ. ബുൾബേന്ദ്രനും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്ത് പരിശോധന നടത്തിയതിൽ വന്യജീവിയുടേതെന്ന് സംശയക്കുന്ന കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവ വിശദ പരിശോധനക്കായി അയച്ചു.
പ്രദേശത്ത് വനം വനംകുപ്പിൻറെ നിരീക്ഷണം ശക്തമാക്കുന്നതിനും നടപടി സ്വീകരിച്ചു. വന്യജീവിയുടെ കാൽപ്പാടുകളെ സംബന്ധിച്ച് വ്യക്തത വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും വനം വകുപ്പ് അധികൃതർ പറയുന്നത്.
പ്രദേശത്ത് മുൻപ് കാട്ടുപന്നിയുടെ ഉൾപ്പെടെ ശല്യം ഉണ്ടായിരുന്നു. വന്യമൃഗങ്ങളെ ഭയന്ന് കൃഷി നടത്താൻ പോലും കഴിയാത്ത് അവസ്ഥയിലാണ് നാട്ടുകാർ.









