വയനാട്: വയനാട് തലപ്പുഴയിൽ കടുവയ്ക്കായുള്ള വനംവകുപ്പിന്റെ മെഗാ തെരച്ചിൽ അവസാനിച്ചു. കടുവയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് തെരച്ചിൽ നിർത്തിയത്. രാവിലെ ഒമ്പത് മണിക്ക് ആണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കടുവയെ തിരിച്ചറിഞ്ഞതായും എട്ട് വയസ് പ്രായമുളള പെൺ കടുവയുടെ ദൃശ്യം നേരത്തെ ലഭിച്ചിരുന്നതായും നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞു. ഒരു മാസത്തിനിടെ തലപ്പുഴയിൽ പലയിടങ്ങളിലായി കടുവ എത്തിയതോടെ ജനങ്ങൾ ഭീതിയിലാണ്. വനംവകുപ്പിന്റെ കാമറയിൽ ദൃശ്യങ്ങൾ പതിയുകയും പലരും കടുവയുടെ നേരിൽ കാണുകയും ചെയ്തിരുന്നു.
ഇതോടെയാണ് പ്രദേശത്ത് മെഗാ തിരച്ചിൽ നടത്താൻ തീരുമാനിച്ചത്. തലപ്പുഴ 43ാം മൈൽ, ജോൺസൺകുന്ന്, കമ്പിപ്പാലം, കരിമാനി പാരിസൺ എസ്റ്റേറ്റിനോട് ചേർന്ന വനപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് തെരച്ചിൽ നടത്തിയത്.