ജോലിക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങി; പിന്തുടർന്നപ്പോൾ കണ്ടത് പാതിവഴിയിൽ ബൈക്കിൽ കയറി പോകുന്ന ദിവ്യയെ

തൃശൂർ: വരന്തരപ്പിള്ളിയിൽ ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി സൗഹൃദമുണ്ടെന്ന സംശയത്തെ ആണ് കൊലപാതകം നടന്നത്.

വേലൂപ്പാടം വെട്ടിങ്ങപ്പാടം പാറയ്ക്ക ഗംഗാധരന്റെയും ഷീലയുടെയും മകളായ ദിവ്യ(36) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കണ്ണാറ കരടിയള തെങ്ങനാൽ കുഞ്ഞുമോനെ (45) പൊലീസ് പിടികൂടിയിരുന്നു. പ്രതി നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ദിവ്യ ജോലിയ്ക്കായി പോകുന്ന സമയത്ത് കുഞ്ഞുമോൻ ഇവരെ പിന്തുടർന്നു. തുടർന്ന് ബസിൽ പോകുന്നതിനിടെ വഴിമധ്യേ ഇറങ്ങിയ ദിവ്യ പിന്നീട് ഒരു ബൈക്കിൽ കയറി പോകുന്നത് കണ്ടതായി കുഞ്ഞുമോൻ പൊലീസിനോട് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് തലേദിവസം വീട്ടിൽ കലഹമുണ്ടായി. തുടർന്നായിരുന്നു കൊലപാതകം നടന്നത്.

പൊലീസ് സ്റ്റേഷനു സമീപത്താണ് ദമ്പതികൾ വാടകയ്ക്കു താമസിച്ചിരുന്നത്. കൊലപാതക ശേഷം ഭാര്യ മരിച്ചതു പനിയും അലർജിയും ശ്വാസംമുട്ടലും പിടിപെട്ടതുമൂലമാണെന്നാണു കുഞ്ഞുമോൻ ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചത്.

എന്നാൽ, ദിവ്യയുടെ മുഖത്തും കഴുത്തിലും കണ്ടെത്തിയ പാടുകൾ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന സൂചനയിലേക്കെത്തി. ശനിയാഴ്ച വൈകിട്ടു നാലോടെയാണു ദിവ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞുമോനും ദിവ്യയ്ക്കും 11 വയസ്സുള്ള മകനുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

Related Articles

Popular Categories

spot_imgspot_img