web analytics

രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല തൃശൂരില്‍: നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല തൃശൂരില്‍: നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തൃശൂർ: കേരളം പുതിയൊരു ചരിത്രം എഴുതാൻ ഒരുങ്ങുന്നു. രാജ്യത്തെ ആദ്യ ഡിസൈൻ മൃഗശാലയും, ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്കുമായ പുത്തൂർ സുവോളജിക്കൽ പാർക്ക്, നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ലോകോത്തര നിലവാരത്തിൽ പണികഴിപ്പിച്ച മൃഗശാല

കെ.ഐ.എഫ്.ബി (KIFB) അനുവദിച്ച 331 കോടി രൂപയും, പ്ലാൻ ഫണ്ടിലെ 40 കോടി രൂപയും, ചേർത്ത് ആകെ 337 കോടി രൂപ ചെലവിലാണ് പുത്തൂർ മൃഗശാലയുടെ നിർമ്മാണം പൂർത്തിയായത്.

കൂടാതെ 17 കോടി രൂപയുടെ അധിക ഫണ്ടും കിഫ്ബി ഇതിനകം അനുവദിച്ചിട്ടുണ്ട്.
336 ഏക്കർ വിസ്തൃതിയിലുള്ള ഈ പാർക്ക് ലോകത്തിലെ മികച്ച മൃഗശാലകളിൽ ഒന്നായി മാറുമെന്ന് അധികൃതർ അറിയിച്ചു.

പരിസ്ഥിതി സൗഹൃദവും നവീനതയോടും കൂടിയ ഡിസൈൻ

പാർക്കിലെ എല്ലാ ഭാഗങ്ങളും മൃഗങ്ങളുടെ സ്വാഭാവിക വാസസ്ഥലം അനുകരിക്കുന്നവിധത്തിലാണ് രൂപകല്പന ചെയ്തത്.

സന്ദർശകർക്കായി ഗ്ലാസ് വ്യൂയിംഗ് ഡെക്കുകൾ, ബട്ടർഫ്ലൈ ഗാർഡൻ, നാച്ചുറൽ ട്രെയിലുകൾ, എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

പാർക്ക് ചുറ്റിക്കാണാൻ കെഎസ്ആർടിസിയുടെ മിനി ബസുകളും, നഗരത്തിൽ നിന്ന് നേരിട്ട് പാർക്കിലേക്ക് എത്തുന്ന ഡബിൾ ഡക്കർ ബസുകളും ലഭ്യമാകും.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പെറ്റിംഗ് സൂ, ഹോളോഗ്രാം സൂ എന്നിവ വികസിപ്പിക്കുന്നതിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

ആധുനിക ഹോളോഗ്രാം സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്ദർശകർക്ക് വിർച്വൽ വൈൽഡ് ലൈഫ് അനുഭവം ലഭിക്കും.

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

കേരളത്തിന്റെ ടൂറിസം രംഗത്ത് പുതിയ അധ്യായം

പുത്തൂർ സൂ തുറന്നാൽ കേരളത്തിന്റെ വിനോദസഞ്ചാര-പരിസ്ഥിതി മേഖലയിൽ പുതിയ ഉണർവാണ് പ്രതീക്ഷിക്കുന്നത്.
ലോകോത്തര നിലവാരമുള്ള മൃഗസംരക്ഷണ സൗകര്യങ്ങളോടും, ജനകീയ സൗകര്യങ്ങളോടും കൂടിയ ഈ സൂ കേരളത്തിന്റെ അഭിമാനപദ്ധതികളിൽ ഒന്നായി മാറും.

മൃഗശാലയ്ക്കു പകരം പക്ഷി മൃഗാദികളുടെ തനത് ആവാസ വ്യവസ്ഥ പുനഃസൃഷ്ടിക്കുകയാണ് ഇവിടെ. ഷോലവനവും സൈലന്റ് വാലിയും മധ്യപ്രദേശിലെ കന്‍ഹയും ആഫ്രിക്കയിലെ സുളു ജൈവവൈവിധ്യ മാതൃകകളും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കാണാം.

 ഓരോ മേഖലയ്ക്കും അനുയോജ്യമായ സസ്യജാലങ്ങളാണ് ഇവിടെ നട്ടു പിടിപ്പിച്ചത്.ഇരവികുളം മാതൃകയില്‍ ഷോലവനങ്ങളും ഒരുക്കി.

വനവൃക്ഷങ്ങള്‍, മുളകള്‍, പനകള്‍, പൂമരങ്ങള്‍, വള്ളികള്‍, ചെറുസസ്യങ്ങള്‍, ജല സസ്യങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വൃക്ഷതൈകളും മുളകളും നട്ടുപിടിപ്പിച്ചു. കണ്ടല്‍ക്കാടും ഒരുക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ എംഎൽഎ

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ...

ശമ്പള ധാരണയ്ക്ക് പിന്നാലെ സ്‌കോട്ട്‌ലൻഡിലെ ഡോക്ടർമാരുടെ സമരം താൽക്കാലികമായി നിർത്തിവയ്ക്കും

ശമ്പള ധാരണയ്ക്ക് പിന്നാലെ സ്‌കോട്ട്‌ലൻഡിലെ ഡോക്ടർമാരുടെ സമരം താൽക്കാലികമായി നിർത്തിവയ്ക്കും എഡിൻബറോ: ശമ്പള...

റിയൽ എസ്റ്റേറ്റ് വായ്പയുടെ പേരിൽ വൻ ചതിക്കുഴി: പ്രവാസി ദമ്പതികളുടെ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കോടതിയുടെ നിർണ്ണായക വിധി

ദുബായ്:ആഡംബര വില്ലയും ആകർഷകമായ വായ്പാ സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ദമ്പതികളെ കബളിപ്പിച്ച്...

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ തിരുവനന്തപുരം: തിരുവനന്തപുരം...

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക് പിന്നാലെ 3 പാർട്ടികൾ

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക്...

Related Articles

Popular Categories

spot_imgspot_img