കടൽകടന്നെത്തിയത് 20 വർഷം മുമ്പ്; അർബുദം നാവി​ന്റെ പകുതിമുറിച്ചെടുത്തു; തളരാതെ വീണ്ടും ജോലിക്ക് ഇറങ്ങിയപ്പോൾ പക്ഷാഘാതം;വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് യാത്രാ വിലക്കും; നാട്ടിലേക്കു മടങ്ങാനാകാതെ സർഗിത്

ദുബായ്: സ്വപ്നം കണ്ട ജീവിതം കരുപ്പിടിപ്പിക്കാൻ കടൽകടന്നെത്തി. അർബുദം നാവി​ന്റെ പകുതിമുറിച്ചെടുത്തു. പിന്നാലെ പക്ഷാഘാതം, ഒടുവിൽ തലച്ചോറിൽ രക്തം കട്ടപിടിച്ച് ​ഗുരുതരാവസ്ഥയിലായ മലയാളി നാട്ടിലേക്കു മടങ്ങാനാകാതെ പ്രതിസന്ധിയിൽ.

20 വർഷത്തോളമായി യുഎഇയിൽ ജോലി ചെയ്യുന്ന 55 കാരന് ആദ്യം അർബുദം ബാധിച്ച് നാവു മുറിച്ചു. എങ്കിലും തോറ്റുകൊടുക്കാൻ തയാറായില്ല. ഡ്രൈവറായി ജോലി ചെയ്തു കുടുംബം പോറ്റാൻ പാടുപെടുന്നതിനിടെ മൂന്നാഴ്ച മുൻപ് പക്ഷാഘാതം വന്ന് കിടപ്പിലായി.

ഒടുവിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചു. ഇതെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി. ഇപ്പോൾ നാട്ടിലേക്ക് മടങ്ങാനാകാതെ ഗുരുതരാവസ്ഥയില്‍ ദുബായിലെ ആശുപത്രിയിൽ കഴിയുകയാണ് ഈ മലയാളി.

ഇവിടെ ഒരു ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് കേസ് നൽകുകയും യാത്രാ വിലക്കേർപ്പെടുത്തുകയും ചെയ്തതിനാൽ തുടർ ചികിത്സയ്ക്ക് നാട്ടിലേക്ക് മടങ്ങാനാകാത്ത അവസ്ഥയിലാണ്

തൃശൂർ കണ്ടശ്ശംകടവ് കൂട്ടാല കെ.പി. സർഗിത് (55) ആണ് ഒരു മാസത്തോളമായി ദുബായ് മെഡ് സിറ്റി ആശുപത്രിയിൽ കഴിയുന്നത്. ഇതുവരെയുള്ള ചികിത്സയ്ക്ക് ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരുന്നതിനാൽ രക്ഷയായി. പക്ഷേ, അടിയന്തരമായി നൽകേണ്ട തുടർചികിത്സ ഇൻഷുറൻസ് പരിധിയിൽ വരാത്തതാണ് പ്രശ്നമായത്.

20 വർഷത്തോളമായി യുഎഇയിൽ ജോലി ചെയ്യുന്ന സർഗിതിന് 2012 ലായിരുന്നു അർബുദം ബാധിച്ചത്. തുടർന്ന് നാവ് പകുതി മുറിച്ചു മാറ്റേണ്ടി വന്നു. സംസാരം കുഴഞ്ഞുപോയെങ്കിലും ആരോഗ്യവാനായിരുന്നതിനാൽ കഴിഞ്ഞ 12 വർഷമായി ദുബായിലെ സ്വകാര്യ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൂന്നാഴ്ച മുൻപാണ് പക്ഷാഘാതം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വലതുഭാഗം തളരുകയും തലച്ചോറിൽ രക്തം കട്ട പിടിക്കുകയുമായിരുന്നു.

നാട്ടിൽ ഭാര്യയും 10–ാം ക്ലാസിൽ പഠിക്കുന്ന മകളും ആറാം ക്ലാസിൽ പഠിക്കുന്ന മകനുമുള്ള സർജിത് വിവിധ ആവശ്യങ്ങൾക്കായി നേരത്തെ യുഎഇയിലെ ഒരു ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നു. തിരിച്ചടവ് കാലയളവിൽ ജോലി നഷ്‌ടപ്പെട്ടതിനാൽ വീഴ്ച വരികയും പലിശകൂടി അത് 107,450 ദിർഹം ആകുകയും ചെയ്തു.

പിന്നീട് സുരേഷ് ഗോപി എംപിയുടെ ഇടപെടലിലൂടെ ഇന്ത്യൻ കോൺസുലേറ്റ് ബാങ്കുമായി നടത്തിയ ചർച്ചയിൽ 30,000 ദിർഹമാക്കി കുറച്ചു. ജോലി നഷ്ടപ്പെട്ട് പിരിയുന്ന സമയത്ത് കമ്പനി ഇദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത ആനുകൂല്യങ്ങളുടെ ഭാഗമായുള്ള ചെറു സംഖ്യ ബാങ്ക് വായ്പയുടെ അടവിലേയ്ക്ക് പോയതിന് ശേഷമുള്ള തുകയാണിത്.

2022 വരെ ഇദ്ദേഹം നാട്ടിലേക്ക് അവധിക്ക് പോകുമായിരുന്നു. ഇപ്പോൾ ബാങ്ക് കേസ് ഫയൽ ചെയ്യുകയും യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തതിനാൽ തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് മാറ്റാൻ സാധിക്കുന്നില്ലെന്ന് ഇദ്ദേഹത്തിന്‍റെ കാര്യങ്ങളിൽ ഇടപെടുന്ന സാമൂഹിക പ്രവർത്തകൻ എം.എസ്.ശ്രീജിത്, ജിൽസൺ എന്നിവർ പറഞ്ഞു. 30,000 ദിർഹം തിരിച്ചടച്ചാൽ മാത്രമേ കേസ് പിൻവലിച്ച് യാത്രാ വിലക്ക് നീക്കുകയുള്ളൂ എന്നാണ് ബാങ്കുകാർ പറയുന്നത്.

ഇതിൽ 10,000 ദിർഹം നൽകാമെന്ന് സർജിത് ജോലി ചെയ്തിരുന്ന കമ്പനിയുടെ മലയാളിയായ ഉടമ പറഞ്ഞിട്ടുണ്ട്. എന്നാൽ ചികിത്സ എത്രയും പെട്ടെന്ന് നൽകിയാൽ മാത്രമേ ഇദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനാകുകയുള്ളൂ. ഇന്ത്യൻ കോൺസുലേറ്റിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.

സര്‍ജിതിന്‍റെ ബാങ്ക് അക്കൗണ്ട് ഡിറ്റെയിൽസ്:
NAME- Sargith. K. P
BANK- Dubai Islamic bank
A/c No. 001520153708401
IBAN – AE640240001520153708401

spot_imgspot_img
spot_imgspot_img

Latest news

കളം തെളിഞ്ഞു; നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ മത്സരിക്കും; ചിഹ്നം പൂവും പുല്ലും

ഒടുവിൽ കളം തെളിഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മുൻ എംഎൽഎ പി.വി.അൻവർ....

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുത്; പ്രത്യേക നിർദേശവുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുതെന്ന നിർദ്ദേശവുമായി...

കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; കൂടുതൽ കേരളത്തിൽ; സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച്...

സ്വരാജ് ഇന്നെത്തും, ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും; നിലമ്പൂരത്തിന് കൊടിയേറ്റം

മലപ്പുറം: നിലമ്പൂരിലെ ആവേശപ്പോരാട്ടത്തിന് ഇന്ന് തുടക്കമാകും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്...

Other news

കാട്ടകാമ്പാല്‍ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സൊസൈറ്റി തട്ടിപ്പ്: ഒന്നര വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

തൃശൂര്‍ : കോണ്‍ഗ്രസ് ഭരിക്കുന്ന കാട്ടകാമ്പാല്‍ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സഹകരണ സൊസൈറ്റി...

2026 ഫിഫ ലോകകപ്പ്; സുരക്ഷ ഒരുക്കാൻ ടെസ്‌ല, സൈബർ ട്രക്കുകളെത്തി

2026 ലെ ഫിഫ ലോകകപ്പിന് വേദിയാകാനുള്ള ഒരുക്കത്തിലാണ് മെക്സിക്കോ. ഇതിനിടെയാണ് തങ്ങളുടെ...

പി.വി അൻവർ ടിഎംസി സ്ഥാനാർഥിയായി മത്സരിക്കും; ചിഹ്നം അനുവദിച്ചു

മലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി...

പാക്കിസ്ഥാനു വേണ്ടി ചാരപ്രവൃത്തി; എട്ട് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ഡൽഹി: എട്ട് സംസ്ഥാനങ്ങളിലെ 15 ഇടത്ത് എൻഐഎ റെയ്‌ഡ് നടത്തി. പാകിസ്ഥാനായി...

റിങ്കു സിംഗിന്‍റെ വിവാഹ നിശ്ചയം ജൂണ്‍ 8ന്; വധു പ്രിയ സരോജ് എം.പി

ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്‍റെ വിവാഹ നിശ്ചയം ജൂണ്‍...

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

പെരുവന്താനം (ഇടുക്കി)∙ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ...

Related Articles

Popular Categories

spot_imgspot_img