തൃശൂർ: തൃശൂർ കയ്പമംഗലം ബീച്ചിൽ ഗുണ്ടാ വിളയാട്ടം. ഇന്നലെ രാത്രിയിൽ ബൈക്കിലെത്തിയ സംഘം മത്സ്യത്തൊഴിലാളികളുടെ ബസ് അടിച്ചു തകർത്തു. രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. ശ്രീ അയ്യപ്പ ഫിഷിംഗ് ഗ്രൂപ്പിൻറെ ബസാണ് തകർന്നത്. കൂടാതെ വഞ്ചിപ്പുര ബീച്ചിലെത്തിയ സംഘം പരിസരത്തെ കിഴക്കെടത്ത് ജയശാഖൻറെ വീടും ആക്രമിച്ചു. സംഘം വീടിൻറെ ജനൽ ചില്ലുകളും അടിച്ചു തകർത്തു.റോഡിൽ ഇരിക്കുകയായിരുന്ന സന്തോഷ് എന്നയാളെയും മർദിച്ചിട്ടുണ്ട്. കയ്പമംഗലം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് മുതൽ മേഖലയിൽ ചിലർ തമ്മിൽ വഴക്കും വാക്കേറ്റവും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
Read Also : 23.02.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ