യുകെയിൽ ഹീത്രു എയർപോർട്ടിന് സമീപം വൻ അപകടം..! മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

ലണ്ടനിൽ ഹീത്രു എയർപോർട്ടിന് സമീപം കാറും ബസും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. സ്റ്റാർ ടോംകിൻസ്, ഹാർലി വുഡ്‌സ്, ജിമ്മി സവോറി എന്നിവരാണ് മരണമടഞ്ഞത്. കാറിലുണ്ടായിരുന്ന നാലാമത്തെയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നിസ്സാര പരുക്കുകൾ പറ്റിയ ബസ് യാത്രക്കാരെ സംഭവസ്ഥലത്ത് വച്ചു തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി വിട്ടയച്ചതായി പോലീസ് അറിയിച്ചു. അപകടത്തിനിടയാക്കിയ സാഹചര്യത്തെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തി വരുകയാണ്. കാറിലുണ്ടായിരുന്ന നാലാമത്തെ ആളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

യുകെയിൽ ടെസ്‌കോ, ഉൾപ്പെടെയുള്ളവർ വിറ്റ ഈ ഉത്പന്നം അടിയന്തിരമായി തിരിച്ചു വിളിക്കുന്നു: കാരണം ഇതാണ്:

ഏതെങ്കിലും ഒരു ഉത്പന്നത്തിന് എന്തെങ്കിലും അപാകത സംഭവിച്ചാൽ ഉടനെ അത് തിരിച്ചു വിളിക്കാറുണ്ട്. യുകെയിൽ കഴിഞ്ഞ ദിവസം നടന്ന അത്തരമൊരു സംഭവം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്.

ടെസ്‌കോ, ആര്‍ഗോസ്, ബി ആന്‍ഡ് എം എന്നിവിടങ്ങളില്‍നിന്നും വിറ്റ ഫ്രയറുകള്‍ അടിയന്തിരമായി തിരികെ വിളിക്കുന്നു എന്ന വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ് . തീപിടുത്തത്തിന് സാധ്യതയുണ്ട് എന്നതിനാലാണ് ഈ ഉത്പന്നം തിരിച്ചു വിളിച്ചിരിക്കുന്നത്.

2022 ജനുവരിക്കും 2023 ഏപ്രിലിനും ഇടയില്‍ നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ക്കാണ് തീപിടുത്തത്തിനുള്ള സാധ്യതയെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്.

ടവര്‍ എയര്‍ ഫ്രയറുകള്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ അമിതമായി ചൂടാകാനും കത്താനും ഇടയുണ്ട് എന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ഓഫീസ് ഫോര്‍ പ്രൊഡക്റ്റ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (ഒ പി എസ് എസ്) ആണ്.

ഈ വിഭാഗത്തില്‍ പെടുന്ന എയര്‍ ഫ്രയറുകള്‍ വാങ്ങിയിട്ടുള്ളവര്‍ ഉടനടി തന്നെ അത് ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും പവര്‍ സപ്ലൈയില്‍ നിന്നും പ്ലഗ്ഗ് ഊരിവയ്ക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ടവറിന്റെ നാല് മോഡലുകളും കറുപ്പ് നിറത്തിലാണ് നിർമ്മിച്ചിരിക്കുന്നത്, 2022 ജനുവരി മുതൽ 2023 ഏപ്രിലിൽ വരെയാണ് ഇവ നിർമ്മിച്ചത്.

ആമസോൺ, ആർഗോസ്, ബി & എം, ഡിഐഡി, പൗണ്ട്‌ലാൻഡ്, റോബർട്ട് ഡയാസ്, ടെസ്‌കോ, ടവർ ഹൗസ്‌വെയേഴ്‌സ് വെബ്‌സൈറ്റ് എന്നിവയുൾപ്പെടെയുള്ള റീട്ടെയിലർമാരാണ് അവ വിറ്റത്.

ഉപകരണത്തിന്റെ റേറ്റിംഗ് ലേബലില്‍ പരിശോധിച്ച് തങ്ങളുടേത് പിഴവ് സംഭവിച്ച മോഡലാണോ എന്ന് ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാവുന്നതാണ്.

ഏതൊക്കെ മോഡലുകളെയാണ് ഇത് ബാധിക്കുന്നത്?

മോഡലുകൾ ഇവയാണ്:

T17023 ടവർ 2.2 ലിറ്റർ
മാനുവൽ എയർ ഫ്രയർ

T17061BLK ടവർ 4 ലിറ്റർ മാനുവൽ എയർ ഫ്രയർ

T17067 ടവർ 4 ലിറ്റർ ഡിജിറ്റൽ എയർ ഫ്രയർ

T17087 ടവർ 2 ലിറ്റർ കോംപാക്റ്റ് മാനുവൽ എയർ ഫ്രയർ

പണം തിരികെ ലഭിക്കാനോ, പകരം മറ്റൊരു ഉത്പന്നം വാങ്ങുന്നതിനോ ഉപഭോക്താക്കള്‍ക്ക് ടവര്‍ ഹൗസ്വെയേഴ്സിന്റെ വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താം.

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ-പാക് സംഘർഷം:ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചു: രാജ്യതാൽപര്യത്തിനാണ് പ്രാധാന്യമെന്ന് ബിസിസിഐ

അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സാഹചര്യങ്ങൾ വിലയിരുത്തിയശേഷം , ഇന്ത്യൻ പ്രിമിയർ...

യോഗ്യനായ പിൻഗാമി; പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!

പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും.പൊതുവിൽ മിതവാദിയായാണ് കർദിനാൾ റോബർട്ട്. പാരമ്പര്യങ്ങളുടെ കാര്യത്തിലൊന്നും...

റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പുതിയ മാർപാപ്പ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267ാമത്തെ മാർപ്പാപ്പയായി തെരഞ്ഞെടുത്തത് കർദിനാൾ...

പുതിയ പാപ്പയെ തെരഞ്ഞെടുത്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ തിരഞ്ഞെടുത്തു. സിസ്റ്റീൻ...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; യുദ്ധ വിമാനം വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം, ജമ്മുവിൽ ബ്ലാക്ക് ഔട്ട്

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്താൻ. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ്...

Other news

യുകെ മലയാളിയായ നേഴ്സ് യുവതിക്ക് ദാരുണാന്ത്യം…! അന്ത്യം ഇന്നലെ വൈകിട്ടോടെ: വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

യുകെ മലയാളി സമൂഹത്തെ ദുഖത്തിലാഴ്ത്തി മറ്റൊരു മരണവാര്‍ത്ത കൂടി. ഗ്ലോസ്റ്ററിലെ സ്ട്രൗഡില്‍...

അരി, പച്ചക്കറി, പെട്രോൾ, ഡീസൽ, എൽപിജി സ്റ്റോക്ക് ചെയ്യണം; വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം; നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: സിവിൽ ഡിഫൻസ് നിയമങ്ങൾക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങൾ പ്രയോഗിക്കാൻ ആവശ്യപ്പെട്ട്...

പാക്കിസ്ഥാന്‍ സൈന്യത്തില്‍ കടുത്ത ഭിന്നത: ക്വെറ്റയുടെ നിയന്ത്രണം ബിഎല്‍എ ഏറ്റെടുത്തതായി റിപ്പോർട്ട്‌: സൈനിക മേധാവി ജനറല്‍ അസിം മുനീറിനെ രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി

അതിർത്തിയിൽ സംഘര്‍ഷം കനക്കുന്നതിനിടെ പാക്കിസ്ഥാന്‍ സൈന്യത്തില്‍ ഭിന്നതയെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നു. സൈനിക...

പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ നിര്‍ത്തി

തിരുവനന്തപുരം: സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ നിര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യാ...

ചണ്ഡിഗഢിലും ജാഗ്രത; എയർ സൈറൺ മുഴങ്ങി, ജനങ്ങൾ പുറത്തിറങ്ങരുത്

ഡൽഹി: ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചണ്ഡിഗഢിലും ജാഗ്രത. ചണ്ഡിഗഢിൽ...

യോഗ്യനായ പിൻഗാമി; പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!

പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും.പൊതുവിൽ മിതവാദിയായാണ് കർദിനാൾ റോബർട്ട്. പാരമ്പര്യങ്ങളുടെ കാര്യത്തിലൊന്നും...

Related Articles

Popular Categories

spot_imgspot_img