കൊച്ചി: പശുവിനെ തിരഞ്ഞ് വനത്തിലേക്ക് പോയ മൂന്ന് സ്ത്രീകളെ കാണാനില്ല. കോതമംഗലം കുട്ടമ്പുഴയിലാണ് സംഭവം. ഡാർളി സ്റ്റീഫൻ, മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്.(Three women who went to the forest are missing)
ഇന്നലെ മുതലാണ് പശുവിനെ കാണാതായത്. അട്ടിക്കളം വനമേഖലയിലേക്കാണ് മൂവരും പശുവിനെ തിരഞ്ഞ് പോയത്. നപാലകരും ഫയർഫോഴ്സും പൊലീസുമടങ്ങുന്ന സംഘം നാട്ടുകാരുടെ സഹായത്തോടെ കാടിനകത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
വൈകീട്ട് അഞ്ചുമണിവരെ ഇവരുടെ ഫോണ്‍ റിങ്ങ് ചെയ്തിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല. ആനയടക്കം വന്യമൃഗങ്ങളിറങ്ങുന്ന വനമേഖലയിലേക്കാണ് മൂവരും പോയത്.