മലപ്പുറം: പൊന്നാനിയിൽ നിന്ന് കാണാതായ ആൺകുട്ടികളെ കണ്ടെത്തി. കർണാടകയിലെ കാർവാറിൽ നിന്നാണ് മൂന്ന് കുട്ടികളെയും കണ്ടെത്തി. കുട്ടികളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച്ച മുതലാണ് മൂന്ന് കുട്ടികളെ കാണാതായത്. പൊന്നാനി സ്വദേശികളാണ് മൂന്ന് പേരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മൂന്ന് പേരും മൂന്ന് സ്കൂളുകളിലാണ് പഠിക്കുന്നത്.
കുട്ടികൾ ബെംഗളൂരുവിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നത്. ബെംഗളൂരുവിലേക്ക് പോയി അടിച്ച് പൊളിക്കണമെന്ന് കുട്ടികളില്‍ ഒരാള്‍ ബന്ധുവിനോട് പറഞ്ഞിരുന്നു എന്നാണ് വീട്ടുകാർ നൽകിയ വിവരം. തുടർന്ന് ബെംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീൽസ് ചിത്രീകരണം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് റീല്‍സ് ചിത്രീകരിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റും അഭിഭാഷകനുമായ വിആര്‍ അനൂപ് ആണ് പരാതിയുമായി രംഗത്തെത്തിയത്.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാജീവ് ചന്ദ്രശേഖര്‍ വീഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിലാണ് പരാതി നല്‍കിയത്.
ക്ഷേത്രത്തിലെ നടപ്പന്തലിലും ദീപസ്തംഭത്തിനും മുന്നില്‍ നിന്നുള്ള വീഡിയോ ചിത്രീകരിച്ച് രാജീവ് ചന്ദ്രശേഖര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.