ലണ്ടനിൽ ട്രെയിൻ യാത്രക്കാർക്കു നേരെ ആക്രമണം അഴിച്ചുവിടുന്ന 3 പെൺകുട്ടികൾ ഭീതിയാകുന്നു…! ലക്ഷ്യം വയ്ക്കുന്നത് ഇത്തരക്കാരെ :ജാഗ്രത

ലണ്ടനിൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വയോധികരായ യാത്രക്കാരെ പ്രകോപനമില്ലാതെ ആക്രമിച്ച കൗമാരക്കാരായ പെൺകുട്ടികളുടെ സംഘത്തിനായി പൊലീസ് തിരച്ചിൽ വ്യാപകമാക്കി.

തെക്കൻ ലണ്ടനിലെ സൗത്ത് ഈസ്റ്റേൺ ട്രെയിനുകളിൽ കഴിഞ്ഞ മാർച്ച് 18ന് ചൊവ്വാഴ്ചയാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നിൽ ഉണ്ടെന്നു സംശയിക്കുന്ന മൂന്ന് പെൺകുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസ് പുറത്തുവിട്ടു.

രാത്രി 9.30 ഓടെയായിരുന്നു ആദ്യ സംഭവം. ബ്രിഡ്ജിൽ നിന്ന് വൂൾവിച്ച് ആഴ്സനലിലേക്ക് പോവുകയായിരുന്ന വയോധികനെ മൂന്ന് പെൺകുട്ടികളുടെ സംഘം പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം, രാത്രി 11 മണിയോടെ, ലണ്ടൻ ബ്രിഡ്ജിൽ നിന്ന് എറിത്തിലേക്ക് പോവുകയായിരുന്ന മറ്റൊരു ട്രെയിനിൽ ഒരു വയോധികയെയും പെൺകുട്ടികളുടെ സംഘം ആക്രമിച്ചു.

പിങ്ക് ടോപ്പും ഫ്ലഫി ഹൂഡോടുകൂടിയ കറുത്ത പാർക്കയും ധരിച്ച ഒരു പെൺകുട്ടിയും, വലത് കയ്യിൽ ചുവന്ന ലോഗോയുള്ള കറുത്ത ജാക്കറ്റും ഗ്രേ ട്രൗസറും കറുത്ത ഷൂസും ധരിച്ച മറ്റൊരാളും, ഗ്രേ ട്രാക്ക് സ്യൂട്ടിന് മുകളിൽ കറുത്ത ജാക്കറ്റ് ധരിച്ച മൂന്നാമത്തെ പെൺകുട്ടിയുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

ഈ രണ്ട് സംഭവങ്ങളിലും ഒരു സംഘം തന്നെയാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് വിശ്വസിക്കുന്നു. ഇവരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടുകയാണ് പൊലീസ്.

റെയിൽ നെറ്റ്‌വർക്കിൽ ഇത്തരം പെരുമാറ്റം അനുവദിക്കില്ലെന്നും ദൃശ്യങ്ങളിലുള്ള പെൺകുട്ടികളെ തിരിച്ചറിയുന്ന ആരെങ്കിലും 61016 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് ചെയ്യുകയോ 0800 40 50 40 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യണമെന്നും പൊലീസ് അറിയിച്ചു.

വിവരങ്ങൾ നൽകുന്നവർ 770 എന്ന റെഫറൻസ് നമ്പർ ഓർക്കുക. കൂടാതെ, 0800 555 111 എന്ന നമ്പറിൽ ക്രൈംസ്റ്റോപ്പേഴ്സിനെ ബന്ധപ്പെടാവുന്നതാണ്. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിക്കണമെന്ന് ബ്രിട്ടിഷ് ട്രാൻസ്‌പോർട്ട് പൊലീസ് അഭ്യർഥിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി

പി എസ് ശ്രീധരൻ പിള്ളയെ മാറ്റി ന്യൂഡൽഹി: ​ഗോവയിൽ പുതിയ ഗവർണറെ നിയമിച്ച്...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

Related Articles

Popular Categories

spot_imgspot_img